ഫോ​ൺ ന​ന്നാ​ക്കാ​ൻ ക​ട​യി​ലെ​ത്തി, ബാ​റ്റ​റി വാ​യി​ൽ​വ​ച്ച​തേ ഓ​ർ​മ​യു​ള്ളൂ പി​ന്നെ മൊ​ത്തം പൊ​ട്ടി​ത്തെ​റി; ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച് ആ​ൺ​കു​ട്ടി​ക്ക് ഗു​രു​ത​ര പൊ​ള്ള​ൽ; വീ​ഡി​യോ കാ​ണാം

ഫോ​ണി​ന്‍റെ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​കു​ന്ന ധാ​രാ​ളം അ​പ​ക​ട വാ​ർ​ത്ത​ക​ൾ ന​മ്മ​ൾ കേ​ട്ടി​ട്ടു​ണ്ട്. അ​ത്ത​ര​മൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. മൊ​ബൈ​ൽ ഫോ​ൺ ന​ന്നാ​ക്കു​ന്ന ക​ട​യി​ൽ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്.

ബാ​റ്റ​റി കം​പ്ലൈ​ന്‍റ് ഉ​ള്ള ഫോ​ൺ ന​ന്നാ​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഒ​രു ആ​ൺ​കു​ട്ടി. അ​വ​ൻ ക​ട​യി​ൽ​വ​ച്ച് കേ​ടാ​യ ബാ​റ്റ​റി കൈ​യി​ൽ​വ​ച്ച് ക​റ​ക്കു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ​യു​ടെ തു​ട​ക്കം. കൈ​യി​ൽ വ​ച്ചി​രു​ന്ന ബാ​റ്റ​റി അ​വ​ൻ വാ​യി​ൽ​കു​റേ സ​മ​യം വ​യ്ക്കു​ന്നു. പി​ന്നീ​ട് അ​തി​ൽ ക​ടി​ച്ചു. ക​ടി​വീ​ണ​തും ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച​തും ഒ​രേ​പോ​ലെ​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് ബാ​റ്റ​റി​പൊ​ട്ടി തീ ​പ​ട​ർ​ന്നു. അ​വ​ന്‍റെ മു​ഖ​വും വാ​യു​മെ​ല്ലാം പൊ​ള്ളി​പ്പോ​യി. വെ​പ്രാ​ള​ത്തി​ൽ അ​വ​ൻ ബാ​റ്റ​റി എ​ടു​ത്ത് ക​ട​യ്ക്കു​ള്ളി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. അ​ത് ആ​ളി​ക്ക​ത്താ​ൻ തു​ട​ങ്ങി. ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ മൂ​ലം വ​രു​ത്തി​വ​ച്ച ആ​പ​ത്താ​യി​രു​ന്നു അ​ത്. ക​ട​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ ബാറ്ററി മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ൻ പു​റ​ത്തേ​ക്ക് എ​റി​യു​ന്ന​തും കാ​ണാം. ഇ​തെ​ല്ലാം ഒ​റ്റ നി​മി​ഷ​ത്തി​ൽ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ്.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ലി​ഥി​യം സെ​ല്ലി​ലെ സ​മ്മ​ർ​ദ്ദ​വും കേ​ടു​പാ​ടു​ക​ളു​മാ​ണ് ശ​ക്ത​മാ​യ സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ൾ ആ​ശ​ങ്ക പ​ങ്കു​വ​ച്ചു. ഫോ​ൺ ബാ​റ്റ​റി​ക​ൾ ഒ​രി​ക്ക​ലും ചൂ​ട്, മൂ​ർ​ച്ച​യു​ള്ള വ​സ്തു​ക്ക​ൾ, മ​ർ​ദ്ദം അ​ല്ലെ​ങ്കി​ൽ ഈ​ർ​പ്പം എ​ന്നി​വ​യ്ക്ക് വി​ധേ​യ​മാ​ക​രു​തെ​ന്ന് പ​ല​രും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

 

Related posts

Leave a Comment