പ്രാ​യം 104 , മാ​ർ​ക്ക് 150ൽ 150; സാ​ക്ഷ​ര​താ മി​ഷ​ൻ പ​രീ​ക്ഷ​യി​ൽ ​ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജെയിസ്;  നാ​ല് ത​ല​മു​റ​യെ ത​ലോ​ലി​ച്ച സം​തൃ​പ്തി​യി​ൽ ജീ​വി​തം


​കാ​ട്ടാ​ക്ക​ട : പ്രാ​യം 104, ഇപ്പോ ഴും വി​ദ്യാ​ർ​ഥി​യാ​യ ജെ​യിം​സി​ന് പരീക്ഷയ്ക്ക് കി​ട്ടി​യ​ത് 150ൽ 150 ​മാ​ർ​ക്ക്. സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലാ​ണ് ഈ ​വ​യോ​ധി​ക​ൻ മി​ക​വ് കാ​ട്ടി​യ​ത്. വി​ള​പ്പി​ൽ​ശാ​ല ചൊ​വ്വ​ള്ളൂ​ർ ജീ​ജു ഭ​വ​നി​ൽ ജെ​യിം​സി​നാ​ണ് 150 മാ​ർ​ക്കി​ൽ 150തും ​ല​ഭി​ച്ച​ത്.

സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ന​ട​ത്തി​യ പ​ഠ്‌​ന ലി​ഖ്‌​ന അ​ഭി​യാ​ൻ പ​ദ്ധ​തി പ്ര​കാ​രം 11 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. അ​വ​രി​ൽ ഏ​റ്റ​വും പ്രാ​യ​മു​ള്ള​ത് ജെ​യിം​സാ​യി​രു​ന്നു.

ക​ണ്ണ​ട വ​യ്ക്കാ​തെ​യാ​ണ് ജെ​യിം​സ് ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം എ​ഴു​തി​യും ശ​രി അ​ട​യാ​ള​മി​ട്ടും മൂ​ന്ന് മ​ണി​ക്കൂ​ർ ദൗ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ എ​ഴു​തി​യ​ത്.

വി​ള​പ്പി​ൽ ​പ​ഞ്ചാ​യ​ത്തി​ലെ ചൊ​വ്വ​ള്ളൂ​ർ വാ​ർ​ഡി​ലെ സൂ​സി,കു​മാ​രി ഹെ​പ്‌​സി​യ​റ്റ് മ​ണി എ​ന്നി​വ​രാ​യി​രു​ന്നു പ്രേ​ര​ക്മാ​ർ.ജെ​യിം​സി​ന്‍റെ ഭാ​ര്യ 2018ൽ ​മ​രിച്ചു.

നാ​ല് മ​ക്ക​ളും അ​വ​രു​ടെ മ​ക്ക​ളും ചെ​റു​മ​ക്ക​ളു​മാ​യി 16 പേ​രു​ണ്ട്. ഈ ​പ്രാ​യ​ത്തി​ലും പ​ഠ​ന​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കാ​ൻ മ​ന​സ് കാ​ട്ടി​യ ജെ​യിം​സ് മ​റ്റു​ള്ള​വ​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ വി​ള​പ്പി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ക്കു​മെ​ന്നും വാ​ർ​ഡ് അം​ഗം ച​ന്ദ്ര​ബാ​ബു പ​റ​ഞ്ഞു .

ഒ​പ്പം പ​ഠി​ച്ച പ​രു​ത്ത​ൻ​പ​റ സ്വ​ദേ​ശി​നി​ക​ളാ​യ ജ്ഞാ​ന​മ്മ (89), സി​സി​ലി​യ​മ്മ ( 85) എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ 10 പേ​ർ​ക്കൊ​പ്പ​മാ​ണ് ജ​യിം​സും മൂ​ന്നു​മ​ണി​ക്കൂ​ർ പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ഫ​ലം വ​ന്ന​പ്പോ​ൾ എ​ല്ലാ​വ​രേ​യും പി​ന്നി​ലാ​ക്കി ഒ​ന്നാം സ്ഥാ​ന​ക്കാ​ര​നാ​യി. ജ​യിം​സ് സ്‌​കൂ​ളി​ൽ പോ​യി​ട്ടി​ല്ല. കു​ട്ടി​ക്കാ​ലം മു​ത​ൽ കു​ടും​ബം പോ​റ്റാ​ൻ ജോലി ചെയ്തു.

വീ​ട്ടി​ൽ മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളും അ​വ​രു​ടെ മ​ക്ക​ളു​മാ​യി ഇ​പ്പോ​ൾ 20 പേ​രു​ണ്ട്. നാ​ല് ത​ല​മു​റ​യെ ത​ലോ​ലി​ച്ച സം​തൃ​പ്തി​യി​ലാ​ണ് ജീ​വി​തം.

പേ​ര​ക്കു​ട്ടി​ക​ൾ പാ​ഠ ഭാ​ഗ​ങ്ങ​ൾ വാ​യി​ക്കു​ന്ന​ത് കേ​ൾ​ക്കു​മ്പോ​ൾ തു​ട​ങ്ങി​യ ആ​ഗ്ര​ഹ​മാ​ണ് ജ​യിം​സി​നെ സാ​ക്ഷ​ര​താ ക്ലാ​സി​ലെ​ത്തി​ച്ച​ത്.

Related posts

Leave a Comment