ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടും കൂ​സ​ലി​ല്ല; മു​ണ്ട​ക്ക​ൽ​പ​ടി റോ​ഡ് മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​കു​ന്നു; രൂ​ക്ഷ​ഗ​ന്ധ​ത്തി​ൽ പൊ​റു​തി​മു​ട്ടി പ്ര​ദേ​ശ​വാ​സി​ക​ൾ

അ​ടൂ​ർ: മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ച് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടും യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ മാ​ലി​ന്യ​നി​ക്ഷേ​പം. അ​ടൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള പ​റ​ക്കോ​ട് അ​മൃ​ത ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് ഹൈ​സ്കൂ​ളി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​കൂ​ടെ ക​ട​ന്നു​പോ​കു​ന്ന മു​ണ്ട​ക്ക​ൽ​പ​ടി റോ​ഡി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്.

വ​ഴി​വി​ള​ക്കു​ക​ളി​ല്ലാ​ത്ത ഈ ​റോ​ഡി​ൽ സ​ന്ധ്യ​യാ​കു​ന്ന​തോ​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നു​ള്ള​വ​രു​ടെ തി​ര​ക്കാ​ണ്. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മാ​ലി​ന്യ നി​ക്ഷേ​പ​ക​രെ ത​ട​യാ​ൻ വി​വി​ധ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഇ​തേ​വ​രെ യാ​തൊ​രു ഫ​ല​വും ഉ​ണ്ടാ​യി​ട്ടി​ല്ല.

ഭ​ക്ഷ​ണ മാ​ലി​ന്യ​ങ്ങ​ൾ തേ​ടി തെ​രു​വ് നാ​യ്ക്ക​ളു​ടെ കൂ​ട്ടം ഇ​വി​ടെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന വ​ഴി​പോ​ക്ക​ർ​ക്കും, സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും സ​മീ​പ​വാ​സി​ക​ൾ​ക്കും ക​ടു​ത്ത ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്. തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യ​വും മാ​ലി​ന്യ​ത്തി​ൽ നി​ന്നു​യ​രു​ന്ന രൂ​ക്ഷ​ഗ​ന്ധ​വും പ്ര​ദേ​ശ​വാ​സി​ക​ളെ പൊ​റു​തി​മു​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment