യു​എ​ൻ​എ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ്: ജാ​സ്മി​ൻ ഷാ ​അ​ട​ക്കം നാ​ലു പേ​ർ​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

കൊ​ച്ചി: യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ (യു​എ​ൻ​എ) സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ നാ​ലു പ്ര​തി​ക​ൾ​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്. യു​എ​ൻ​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ ​അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രേ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്.

പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ൽ​കു​ന്ന വി​വ​രം. ഒ​ന്നാം പ്ര​തി ജാ​സ്മി​ൻ ഷാ​യെ കൂ​ടാ​തെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷോ​ബി ജോ​സ​ഫ്, മൂ​ന്നാം പ്ര​തി ജാ​സ്മി​ന്‍ ഷാ​യു​ടെ ഡ്രൈ​വ​ര്‍ നി​ധി​ന്‍ മോ​ഹ​ന്‍, ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ന്‍ ജി​ത്തു എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്.

യു​എ​ൻ​എ​യു​ടെ ഫ​ണ്ടി​ൽ​നി​ന്ന് മൂ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന​താ​ണ് ജാ​സ്മി​ൻ ഷാ ​അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രാ​യ ആ​രോ​പ​ണം. ജാ​സ്മി​ൻ ഷാ ​രാ​ജ്യം വി​ട്ട​താ​യും ക്രൈം​ബ്രാ​ഞ്ച് സം​ശ​യി​ക്കു​ന്നു​.

Related posts