അച്ഛനും മകളും ഒരേസമയം സൂപ്പര്‍സ്റ്റാര്‍സ്! ബിബിസി ചര്‍ച്ചക്കിടെ പിന്നിലെത്തിയ മകള്‍ സോഷ്യല്‍ മീഡിയയില്‍ താരം; നാലുവയസുകാരി മാരിയനെ പ്രസിഡന്റാക്കണമെന്ന ആവശ്യം ശക്തം

68565_1489721883കൊച്ചുകുട്ടികള്‍ എപ്പോഴും അവരുടേതായ ലോകത്താണ്. ദക്ഷിണകൊറിയന്‍ രാഷ്ട്രീയത്തെക്കുറിച്ച് ബിബിസി ലൈവിലൂടെ സംസാരിച്ചുകൊണ്ടിരുന്ന പ്രൊഫസര്‍ റോബര്‍ട്ട് ഇ കെല്ലിയുടെ മകള്‍ മരിയണ്‍ കെല്ലിയും അത്തരത്തിലുള്ള ഒരു ബാലികയാണ്. അതുകൊണ്ടാണല്ലോ പതിവുപോലെ ഒരു ലോലിപോപ്പും നുണഞ്ഞ് അന്നും അവള്‍ തങ്ങളുടെ വീടിന്റെ സ്വീകരണമുറയിലേക്ക് കടന്നുവന്നത്. അവിടെ നടക്കുന്നതെന്താണെന്നോ അതു ലോകം മുഴുവന്‍ കാണുമെന്നോ അവള്‍ക്കറിയില്ലായിരുന്നു. ബിബിസിയിലൂടെ ലോകം മുഴുവന്‍ ആ കുരുന്നിന്റെ വരവ് കണ്ടതോടെ അതായിരുന്നു പിന്നീട് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ബിബിസി ഇന്റര്‍വ്യൂവിന്റെ വീഡിയോ വൈറലായതോടെ, ഇന്റര്‍നെറ്റില്‍ താരമായി മാറുകയായിരുന്നു ആ നാലുവയസുകാരി.

ദക്ഷിണകൊറിയന്‍ രാഷ്ട്രീയത്തെക്കുറിച്ച് ബിബിസിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു റോബര്‍ട്ട് ഇ.കെല്ലി. അപ്പോഴാണ് മകള്‍ ഈ കുസൃതി കാണിച്ചത്. പെട്ടെന്നുതന്നെ രംഗത്തെത്തിയ അമ്മ ജുങ് എ കിം മകളെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയെങ്കിലും തന്റെ സാന്നിധ്യം അപ്പോഴേക്കും വ്യക്തമാക്കാന്‍ മരിയന് സാധിച്ചിരുന്നു. മരിയനെ ലോകത്തിന്റെ പ്രസിഡന്റാക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

vei3

മരിയനും സഹോദരന്‍ ജയിംസുംകൂടിയാണ് ഇന്റര്‍വ്യൂ നടക്കുന്ന മുറിയിലേക്ക് കടന്നുവന്നത്. ഇരുവരെയും പെട്ടെന്നുതന്നെ മുറിയില്‍നിന്ന് മാറ്റാന്‍ അമ്മ ശ്രദ്ധിച്ചു. ഏതായാലും ബിബിസി ഇന്റര്‍വ്യൂവിനിടെ നടന്ന ഈ തമാശകള്‍ ലക്ഷക്കണക്കിനാളുകളാണ് ഇതിനകം കണ്ടത്. കണ്ടവരെല്ലാം മരിയന്റെ ആരാധകരായി മാറുകയും ചെയ്തു. ദക്ഷിണ കൊറിയന്‍ രാഷ്ട്രീയ നിരീക്ഷകനായ റോബര്‍ട്ട് കെല്ലി പുസ്സാന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തില്‍ അദ്ധ്യാപകനാണ്.

Related posts