അതും മതിയായി! കാലിവളർത്തൽകാരുടെ പിന്തുണ ബിജെപിക്കു നഷ്ടപ്പെട്ടു ; കശാപ്പ് നിയന്ത്രണം പിൻവലിക്കും

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പി​നാ​യി വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്ര​സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങു​ന്നു. സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് നീ​ക്കം. ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സാ​ണ് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത ത​ട​യു​ന്ന നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​വ​രു​ത്തി​യാ​ണ് കേ​ന്ദ്രം വി​വാ​ദ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് കേരളമുൾപ്പെടെയുള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു ക​ടു​ത്ത എ​തി​ർ​പ്പാ​ണ് ഉ​ണ്ടാ​യ​ത്. കാ​ലി ക​ർ​ഷ​ക​രു​ടെ പി​ന്തു​ണ സ​ർ​ക്കാ​രി​നും പാ​ർ​ട്ടി​ക്കും കു​റ​ഞ്ഞെ​ന്ന് ബോ​ധ്യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ന്ന​ത്.

ഈ ​ആ​ഴ്ച ആ​ദ്യം ഇ​തു സം​ബ​ന്ധി​ച്ച് ഫ​യ​ൽ നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​നു കൈ​മാ​റി​യ​താ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ച​താ​യി ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.1960ലെ ​പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ക്രൂ​വ​ൽ​റ്റി ടു ​അ​നി​മ​ൽ​സ് ആ​ക്ട് പ്ര​കാ​ര​മാ​യി​രു​ന്നു ക​ഴി​ഞ്ഞ മേ​യ് 23 ന് ​വി​വാ​ദ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. കാ​ള, പ​ശു, പോ​ത്ത്, ഒ​ട്ട​കം എ​ന്നീ മൃ​ഗ​ങ്ങ​ളാ​ണ് നി​രോ​ധ​ന​ത്തി​ന്‍റെ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. രാ​ജ്യ​ത്ത് ക​ന്നു​കാ​ലി ക​ശാ​പ്പ് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​താ​യി​രു​ന്നു ഉ​ത്ത​ര​വ്.

ക​ന്നു​കാ​ലി​ക​ളു​ടെ വി​ൽ​പ്പ​ന​യ്ക്കും ഉ​ത്ത​ര​വി​ലൂ​ടെ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ന്നു​കാ​ലി​ക​ളെ വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു വാ​ങ്ങു​ന്പോ​ൾ ക​ശാ​പ്പ് ചെ​യ്യി​ല്ലെ​ന്ന് രേ​ഖാ​മൂ​ലം ഉ​റ​പ്പു ന​ൽ​ക​ണം. കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നു മാ​ത്ര​മാ​യി​രി​ക്ക​ണം വി​ൽ​പ്പ​ന. സം​സ്ഥാ​നാ​ന്ത​ര വി​ൽ​പ്പ​ന​യും പാ​ടി​ല്ല. സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ​നി​ന്ന് 25 കി​ലോ​മീ​റ്റ​ർ അ​ക​ലെ​മാ​ത്ര​മേ വി​ൽ​പ്പ​ന​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​വൂ. ക​ന്നു​കാ​ലി​ക​ളെ ബ​ലി ന​ൽ​കു​ന്ന​തി​നും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts