വിശ്വസിച്ചാലും ഇല്ലെങ്കിലും! റെയ്ഡില്‍ പിടിച്ചെടുത്ത 11,584 കുപ്പി ബിയര്‍ കാണാനില്ല; ബിയര്‍ കുടിച്ചുവറ്റിച്ചത് എലികളാണെന്ന് ഉദ്യോഗസ്ഥര്‍

പാ​റ്റ്ന: ബി​ഹാ​റി​ൽ ക​യ്മു​ർ ജി​ല്ല​യി​ൽ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു സൂ​ക്ഷി​ച്ച ബി​യ​ർ കാ​നു​ക​ൾ ശൂ​ന്യ​മാ​യി. ബി​യ​ർ കു​ടി​ച്ചു​വ​റ്റി​ച്ച​ത് എ​ലി​ക​ളാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ പോ​ലീ​സ് റെ​യ്ഡി​ൽ‌ പി​ടി​ച്ചെ​ടു​ത്ത 11,584 കു​പ്പി ബി​യ​റു​ക​ളാ​ണ് ആ​വി​യാ​യ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം പു​റ​ത്തു​വ​രു​ന്ന​ത്. കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത മ​ദ്യം ന​ശി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്കു എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഒ​ഴി​ഞ്ഞ കു​പ്പി​ക​ൾ ക​ണ്ട് ഞെ​ട്ടി​യ​ത്.

സ്ട്രോം​ഗ് റൂ​മി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ല്ലാ ബി​യ​ർ കു​പ്പി​ക​ളു​ടെ മു​ക​ളി​ലും തു​ള​വീ​ണ​താ​യി കാ​ണാ​ൻ ക​ഴി​ഞ്ഞെ​ന്നു സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് കു​മാ​രി അ​നു​പ​മ പ​റ​ഞ്ഞു. ബി​യ​ർ സൂ​ക്ഷി​ച്ച കാ​ർ‌​ബോ​ർ​ഡ് പെ​ട്ടി​ക​ൾ പൊ​ട്ടി​ച്ച​പ്പോ​ൾ കു​പ്പി​ക​ളു​ടെ മു​ക​ളി​ൽ വ​ലി​യ തു​ള​ക​ളാ​ണ് കാ​ണ​പ്പെ​ട്ട​ത്.

എ​ലി​ക​ൾ കു​പ്പി​ക​ളി​ൽ തു​ള​യി​ട്ട​തോ​ടെ ബി​യ​ർ ചോ​ർ​ന്നു​പോ​യ​താ​വു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു​വ​രു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts