നാട്ടിലോട്ട് വേഗം പോരൂ… കേരളത്തില്‍ ഏതോ ഒരു അസുഖം പടര്‍ന്നു പിടിച്ചിരിക്കുന്നു..! ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം വിളി; അന്യസംസ്ഥാനക്കാര്‍ കൂട്ടത്തോടെ തൃശൂര്‍ വിടുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കോ​വി​ഡ് 19 ജാ​ഗ്ര​ത കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ജി​ല്ല​യി​ലെ അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ അ​വ​ര​വ​രു​ടെ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ തു​ട​ങ്ങി.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വി​വി​ധ ഉ​പ​ജീ​വ​നാ​ർ​ത്ഥം തൃ​ശൂ​രി​ലെ​ത്തി​യ​വ​രാ​ണ് ഇ​പ്പോ​ൾ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​പ്പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ഏ​തോ ഒ​രു അ​സു​ഖം പ​ട​ർ​ന്നു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇ​വി​ടെ നി​ൽ​ക്കു​ന്ന​ത് അ​പ​ക​ട​ക​മാ​ണെ​ന്നും അ​തി​നാ​ൽ എ​ത്ര​യും വേ​ഗം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​താ​ണ് സു​ര​ക്ഷി​ത​മെ​ന്നും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ആ​ന്ധ്ര​യി​ൽ നി​ന്നും ഉ​ത്തേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വീ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും നി​ര​ന്ത​രം വി​ളി​ച്ചു പ​റ​ഞ്ഞ​തോ​ടെ​യാ​ണ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ തൃ​ശൂ​രി​ൽ നി​ന്നും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും കു​ടും​ബ​സ​മേ​തം പ​ണി​ക​ൾ മ​തി​യാ​ക്കി ത​ങ്ങ​ളു​ടെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​രി​ക്കു​ന്ന​ത്.

തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള​വ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു സ്പെ​ഷ്യ​ൽ ബ​സു​ക​ളാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ​ത്. അ​വ​ശേ​ഷി​ക്കു​ന്ന​വ​ർ ട്രെ​യി​നു​ക​ളേ​യും ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള കെ​എ​സ്​ആ​ർ​ടി​സി ബ​സു​ക​ളേ​യും ആ​ശ്ര​യി​ക്കു​ന്നു.

ഇ​നി​യെ​ന്ന് തി​രി​ച്ചു​വ​രു​മെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​വ​രി​ലാ​ർ​ക്കും വ്യ​ക്ത​മാ​യ ഉ​ത്ത​ര​മി​ല്ല. ഇ​വി​ടെ സ്ഥി​തി ഓ​കെ ആ​കു​ന്പോ​ൾ വ​രാം എ​ന്നാ​ണ് പ​ല​രി​ൽ നി​ന്നും കി​ട്ടി​യ മ​റു​പ​ടി.

ത​മി​ഴ്നാ​ട്ടി​ൽ ഇ​തു​പോ​ലെ അ​സു​ഖം ഇ​ല്ലേ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഇ​ല്ലെ​ന്നും അ​റി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും അ​തി​ക​ഠി​ന​മാ​യ ചൂ​ടു മൂ​ല​വും പ​ണി​ക​ൾ കു​റ​ഞ്ഞ​തും അ​ന്യ​സം​സ്ഥാ​ന​ക്കാ​ർ​ക്ക് ത​ങ്ങ​ളു​ടെ ഗ​ൾ​ഫാ​യ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട് വി​ടാ​ൻ പ്രേ​ര​ണ​യാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment