ഭാവനയെ ഒരുക്കിയത് പദ്മാവതിലെ ദീപികയെ മനസില്‍ കണ്ട്; ഭിന്നലിംഗക്കാരിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു പറയുന്നത്…

 

കൊച്ചി: മലയാളത്തിലെ യുവനടി ഭാവന വിവാഹത്തിനണിഞ്ഞ വേഷമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. വിവാഹത്തിനായി ഭാവനയെ അണിയിച്ചൊരുക്കിയത് പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജുവാണ്. സ്വര്‍ണ നിറത്തിലുള്ള സാരിയും പരമ്പരാഗത ടെമ്പിള്‍ ജ്വല്ലറി ഡിസൈനിലുള്ള ആഭരണങ്ങളുമായിരുന്നു ഭാവനയുടെ വിവാഹവേഷം. മുടി പിന്നില്‍ വട്ടത്തില്‍ കെട്ടി മുല്ലപ്പൂ ചുറ്റിയാണു വധു ക്ഷേത്രത്തിലെത്തിയത്. പദ്മാവത് സിനിമയിലെ നായിക ദീപികയായിരുന്നു ഭാവനയെ ഒരുക്കുമ്പോള്‍ മനസിലെന്ന് രഞ്ജു പറയുന്നു. ഭാവന തന്നില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിച്ചിരുന്നു. ലേബല്‍ എമ്മാണ് ഭാവനയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. മ്യൂറല്‍കൃഷ്ണന്റെ ചിത്രം തുന്നിയ ബ്ലൗസും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുണ്ടും മേല്‍മുണ്ടും അണിഞ്ഞായിരുന്നു വരന്‍ നവീന്‍ എത്തിയത്.

സെലിബ്രിറ്റികളെ അണിയിച്ചൊരുക്കുന്നത് രഞ്ജുവിന് പുതുമയല്ല. മുമ്പ് പ്രിയാമണിയെ അണിയിച്ചൊരുക്കിയതും ട്രാന്‍സ്‌ജെന്‍ഡറായ രഞ്ജു തന്നെയായിരുന്നു. പ്രശസ്തിയിലേക്കുള്ള രഞ്ജുവിന്റെ വഴി ഒട്ടും നിറമുള്ളതായിരുന്നില്ല. മേക്കപ്പ് ആര്‍ട്ടിസ്റ്റാകുന്നതിനു മുന്‍പ് ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു.പത്താംക്ലാസില്‍bhavana marriage

പഠനം നിര്‍ത്തിയതിനുശേഷം ഇഷ്ടികക്കളത്തില്‍ ജോലിക്കുപോയി. ട്യൂഷന്‍ ടീച്ചറും വീട്ടുജോലിക്കാരിയുമായി. ഒടുവില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന തൊഴില്‍ രഞ്ജുവിനെ പ്രശസ്തിയിലെത്തിച്ചു. തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മഞ്ജുവാര്യര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ചന്ദന രാജേന്ദ്രനെ നൃത്തത്തില്‍ അണിയിച്ചൊരുക്കാനും രഞ്ജുവെത്തിയിരുന്നു. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

 

 

Related posts