അവർ ഇനി എന്തുചെയ്യും‍? പഞ്ചായത്ത് കടമുറികളുടെ വാടക ഭീമമായി വര്‍ധിപ്പിച്ചു; ഈ വ്യാപാരികൾക്ക് ജീവിതം വഴിമുട്ടി

ഭീ​മ​ന​ടി(​കാ​സ​ർ​ഗോ​ഡ്): ഒ​ടു​വി​ൽ അ​വ​ർ ക​ണ്ണീ​രോ​ടെ ക​ട​മു​റി​ക​ൾ ഒ​ഴി​ഞ്ഞു. ഇ​ന്നു രാ​വി​ലെ ക​ട​ക​ളു​ടെ താ​ക്കോ​ൽ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ​തോ​ടെ അ​വ​ർ​ക്കെ​ല്ലാം ജീ​വി​തം വ​ഴി​മു​ട്ടി. ഹൈ​ക്കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡ് ഭീ​മ​ന​ടി ടൗ​ണി​ൽ വെ​സ്റ്റ്എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ​സ് സ്റ്റാ​ന്‍റ് ഷോ​പ്പിം​ഗ് കോ​പ്ല​ക്സി​ലെ ക​ട​മു​റി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ക​ച്ച​വ​ടം​ചെ​യ്തു​വ​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് ഓ​ണ​ത്ത​ലേ​ന്ന് ഒ​ഴി​യേ​ണ്ടി വ​ന്ന​ത്.

25 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​ണ് ഭീ​മ​ന​ടി​യി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോ​പ്ല​ക്സ് .യാ​തൊ​രു സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല. പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന കെ​ട്ടി​ടം, ഒ​ര​ടി മാ​ത്രം വീ​ത​യു​ള്ള ചെ​റി​യ വ​രാ​ന്ത.25 വ​ർ​ഷം മു​ൻ​പ് ലേ​ല​ത്തി​ൽ പി​ടി​ച്ച് സെ​ക്യൂ​രി​റ്റി​യും കെ​ട്ടി ഇടയ്ക്കിടെ ഉണ്ടാകുന്ന വാ​ട​ക വ​ർ​ദ്ധ​ന​യും ന​ല്കി ഇവിടെ കച്ചവടം നടത്തി വരികയായിരുന്നു അവർ. 4 വ​ർ​ഷം മു​ൻ​പ് 5 % സെ​ക്യൂ​രി​റ്റി വ​ർ​ദ്ധി​ച്ച​പ്പോ​ഴും മ​ടി കൂ​ടാ​തെ അ​തും ന​ൽ​കി.

2016-​ൽ മു​റി​ക​ൾ പു​ന​ർ ലേ​ലം ചെ​യ്യാ​ൻ നോ​ട്ടീ​സ് ന​ല്കി​യ​തി​നെ തു​ട​ർ​ന്നാണ് വ്യാ​പാ​രി​ക​ളുടെ പ്രശ്നങ്ങൽ തുടങ്ങുന്നത്.അവർ ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി ന​ൽ​കി . ത​ൽ​സ്ഥി​തി തു​ട​രാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി .എ​ന്നാ​ൽ ഒ​ന്ന​ര മാ​സം മു​ൻ​പ് ഈ ​സ്റ്റേ പ​ഞ്ചാ​യ​ത്ത് മ​റി​ക​ട​ക്കു​ക​യും ലേ​ലം ചെ​യ്യാ​ൻ കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​യ്ക്കു​ക​യും ചെ​യ്തു .

ഇ​തേ തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ ലേ​ല ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ലേലവും നടന്നു. ലേ​ല​ത്തി​ന് മു​ൻ​പാ​യി ഈ ​മു​റി​ക​ൾ​ക്ക് വാ​ട​ക ഭീമമായി വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഇത് ഇപ്പോൾ കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് താങ്ങാൻ കഴിയുന്നതിനപ്പുറമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ഭ​ര​ണ സ​മി​തി തീ​രു​മാ​ന​മെ​ടു​ത്ത് ഇക്കാര്യം കോ​ട​തി​യെ അ​റി​യി​ച്ചാ​ൽ മാ​ത്രം മ​തി​യാ​യി​രു​ന്നു പ്രശ്നം അവിടെ തീർന്നേനെ എന്ന് വ്യാപാരികൾ പറയുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ആരും വഴിയാധാരമാ കുമായിരുന്നില്ല. ഈ ​വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൂ​ന്ന് ത​വ​ണ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്കും സി.​പി.​എം പാ​ർ​ട്ടി ഘ​ട​ക​ത്തി​നും ഏ​കോ​പ​ന സ​മി​തി ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും കാര്യമുണ്ടായില്ല. അങ്ങനെയാണ് ഒടുവിൽ അവർക്ക് കടകളുടെ പടികൾ ഇറങ്ങേണ്ടിവന്നത്.

എന്നാൽ കോടതിവിധി നടപ്പാക്കക മാത്രമാണ് തങ്ങൾ ചെയ്തത് എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് പ്രസീത രാജൻ പറയുന്നത്. തങ്ങൾക്ക് അത് നടപ്പാക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ എന്നും അവർ പറയുന്നു. ഇന്ന് കടകൾ ഒഴിഞ്ഞ് ജീവിത മാർഗ്ഗം നഷ്ടപ്പെട്ട 12 വ്യാപാരികളിൽ ര​ണ്ടുപേർ പൂ​ർ​ണ്ണ​മാ​യും ക​ച്ച​വ​ടം നി​ർ​ത്തി .മ​റ്റു​ള്ള​വ​ർ പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി മു​റി​ക​ൾ ക​ണ്ടെ​ത്തി വ്യാ​പാ​രം തു​ട​രാ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ്.

Related posts