കൊ​ര​ട്ടി നൈ​പു​ണ്യ കോ​ളജിൽ ക്രൂയിസ് ജോ​ബ് ഫെ​യ​ർ 17ന്; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മു​ൻ​കൂ​ട്ടി ന​ട​ത്തു​ന്ന​വര്‍ക്ക്‌ ജോ​ബ് ഫെ​യ​റി​ൽ പ്ര​വേ​ശ​നം

തൃ​ശൂ​ർ: ക്രൂ​യീ​സ് ആ​ഡം​ബ​ര​യാ​ത്രാ​ക്ക​പ്പ​ലു​ക​ളി​ലേ​ക്ക് ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ നേ​രി​ട്ടെ​ടു​ക്കു​ന്ന മെ​ഗാ ​ജോ​ബ് ഫെ​യ​ർ 17ന് ​രാ​വി​ലെ ഒ​ന്പ​തുമു​ത​ൽ മൂ​ന്നുവ​രെ കൊ​ര​ട്ടി പൊ​ങ്ങം നൈ​പു​ണ്യ കോ​ള​ജ് കാ​ന്പ​സി​ൽ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ മു​ൻ​കൂ​ട്ടി ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ് ജോ​ബ് ഫെ​യ​റി​ൽ പ്ര​വേ​ശ​നം. ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ്, ടൂ​റി​സം, ഫു​ഡ് പ്രൊ​ഡ​ക‌്ഷ​ൻ, ബേ​ക്ക​റി ആ​ൻ​ഡ് ക​ണ്‍​ഫെ​ക‌്ഷ​ന​റി, ലോ​ണ്‍​ട്രി, സ്റ്റു​വാ​ർ​ഡ്സ് തു​ട​ങ്ങി വ്യ​ത്യ​സ്ത മേ​ഖ​ല​യി​ലു​ള്ള ബി​രു​ദ​മോ ഡി​പ്ലോ​മ/ ഐ​ടി​ഐ ഉ​ള്ളവ​ർ​ക്കും എ​സ്എ​സ്എ​ൽ​സി ക​ഴി​ഞ്ഞ പ​രി​ച​യ​സ​ന്പ​ന്ന​ർ​ക്കും പ​ങ്കെ​ടു​ക്കാം.

ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ത റി​ക്രൂ​ട്ടേ​ഴ്സ് ആ​യ കാ​ർ​ണി​വ​ൽ സ​പ്പോ​ർ​ട്ട് സ​ർ​വീ​സ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ജോ​ബ് ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ലോ​ക പ്ര​ശ​സ്ത ആ​ഡം​ബ​ര യാ​ത്രാ​ക്ക​പ്പ​ൽ ക​ന്പ​നി​ക​ളാ​യ കാ​ർ​ണി​വ​ൽ, പി ​ആ​ൻ​ഡ് ഒ, ​കോ​സ്റ്റ, പ്രി​ൻ​സ​സ് ക്രൂ​യി​സ്, സീ ​ബേ​ൺ, ഹോ​ള​ണ്ട് അ​മേ​രി​ക്ക ലൈ​ൻ‌, ക​നാ​ർ​ഡ് എ​ന്നി​വ​ർ​ക്കാ​യാ​ണ് ഡ​യ​റ​ക്ട് റി​ക്രൂ​ട്ട്മെ​ന്‍റ്. 16ന് ​ആ​രം​ഭി​ക്കു​ന്ന തൊ​ഴി​ൽമേ​ള​യി​ൽ ആ​ദ്യ​ദി​നം നൈ​പു​ണ്യ ഗ്രൂ​പ്പ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൂ​ർ​വവി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പാ​സ്പോ​ർ​ട്ട് അ​ട​ക്ക​മു​ള്ള ഒ​റി​ജി​ന​ൽ രേ​ഖ​ക​ളും പ​ക​ർ​പ്പു​ക​ളും കൊ​ണ്ടു​വ​ര​ണ​മെ​ന്നു നൈ​പു​ണ്യ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. പോ​ള​ച്ച​ൻ കൈ​ത്തോ​ട്ടു​ങ്ങ​ൽ, പ്ലേ​സ്മെ​ന്‍റ് മാ​നേ​ജ​ർ പി.​പി. വി​ൽ​സ​ൻ, പേ​ഴ്സ​ണ​ൽ മാ​നേ​ജ​ർ ഷാ​ജു പി. ​ജോ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9497683327, 0480 2780340.

Related posts