എല്ലാം നിങ്ങൾ ശരിയാക്കണ്ട..! റോഡ്  വികസനത്തിന് തടസമായ  സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ച ഷെ​ഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട മെമ്പർക്ക്  ഭീഷണി

കു​റി​ച്ചി: റോ​ഡ​രി​കി​ലെ മാ​ട​ക്ക​ട​യും സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ച ഷെ​ഡും മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട വ​നി​ത​ക​ളാ​യ പ​ഞ്ചാ​യ​ത്ത് മെ​ന്പ​റെ​യും സെ​ക്ര​ട്ട​റി​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും പ​രാ​തി. പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡം​ഗം കെ.​എ​സ് അ​ശ്വ​തി ഇ​തു സം​ബ​ന്ധി​ച്ച് ചി​ങ്ങ​വ​നം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ ചാ​ല​ച്ചി​റ​യി​ൽ റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് പ​ണി​ക​ൾ​ക്കാ​യി സ്ഥ​ലം നോ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കൊ​പ്പം എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗി​ന് ത​ട​സ​മാ​യി നി​ന്ന മാ​ട​ക്ക​ട​യും അ​നു​ബ​ന്ധ ഷെ​ഡും പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് അ​ശ്വ​തി​യെ അ​സ​ഭ്യം പ​റ​യു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

Related posts