മോഡലിനെ യുവാവ് 12 മണിക്കൂര്‍ ബന്ദിയാക്കി ! വിവാഹത്തിന് സമ്മതമെന്ന് മുദ്രപത്രത്തില്‍ ഒപ്പിട്ടു വാങ്ങിയതിനു ശേഷം മോചിപ്പിച്ചു; നാടകീയ രംഗങ്ങള്‍ ഇങ്ങനെ…

ഭോപ്പാല്‍: പല ബന്ദിനാടകങ്ങളുടെയും കഥകള്‍ കേട്ടു പഴകിയവര്‍ക്ക് പുതുമയുണര്‍ത്തുന്ന സംഭവമാണ് ഭോപ്പാലില്‍ അരങ്ങേറിയത്. വിവാഹ അഭ്യര്‍ഥന നിരസിച്ച മോഡലിനെ യുവാവ് 12 മണിക്കൂറാണ് ബന്ദിയാക്കിയത്.

ഒടുവില്‍ വിവാഹത്തിന് സമ്മതമെന്ന് മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്.രാവിലെ ആറു മണിയോടെ യുവതി താമസിക്കുന്ന അപ്പാര്‍ട്‌മെന്റിലെത്തിയ രോഹിത് അവരെ മുറിക്കകത്ത് ബന്ദിയാക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് അപ്പാര്‍ട്‌മെന്റിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും കൈയ്യിലുളള തോക്ക് ഉപയോഗിച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി.

പിന്നീട് പൊലീസിനോട് ഭക്ഷണവും വെളളവും മൊബൈല്‍ ചാര്‍ജറും മുദ്ര പത്രം യുവാവ് ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ക്കുശേഷം ജനാലയിലൂടെ വിജയിച്ചുവെന്ന് വിരലുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു.

വിവാഹം ചെയ്യാമെന്ന് യുവതി മുദ്ര പത്രത്തില്‍ ഒപ്പിട്ടു നല്‍കിയതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുംബൈയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടെന്നും തങ്ങള്‍ പ്രണയത്തിലാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

തങ്ങളുടെ വിവാഹത്തിന് കുടുംബമാണ് എതിര്‍പ്പെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഇയാള്‍ കാസ്റ്റിങ് ഡയറക്ടറാണ്.

അതേസമയം, തന്നെ ഭീഷണിപ്പെടുത്തിയതിനാലാണ് വിവാഹത്തിന് സമ്മതിച്ചതെന്നും മറിച്ച് തനിക്ക് യുവാവിനെ വിവാഹം ചെയ്യാന്‍ ഇഷ്ടമില്ലെന്നും പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്‍പാകെ മൊഴി നല്‍കി.

അയാള്‍ തന്നെ ഉപദ്രവിക്കുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തു. വിവാഹത്തിന് സമ്മതിക്കാതെ തനിക്ക് മറ്റു വഴിയില്ലായിരുന്നുവെന്ന് ഇയാളെ തനിക്ക് വിവാഹം ചെയ്യേണ്ടെന്നും പെണ്‍കുട്ടി തീര്‍ത്തു പറഞ്ഞു.

Related posts