കാ​ബൂ​ളി​ലെ ഹോ​ട്ട​ലി​ല്‍ ആ​ക്ര​മ​ണം ! ചൈ​നീ​സ് വ്യ​വ​സാ​യി​ക​ളെ ബ​ന്ദി​ക​ളാ​ക്കി​യെ​ന്ന് സൂ​ച​ന; താ​ലി​ബാ​ന്‍ പ്ര​ത്യേ​ക ദൗ​ത്യ​സം​ഘം രം​ഗ​ത്ത്…

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹോ​ട്ട​ലി​ല്‍ സാ​യു​ധ​സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ചൈ​നീ​സ് സ​ന്ദ​ര്‍​ശ​ക​രെ ബ​ന്ദി​യാ​ക്കി​യ​താ​യി റി​പ്പോ​ര്‍​ട്ട്. കാ​ബൂ​ളി​ലെ ഷ​ഹ​ര്‍ ഇ ​നൗ ന​ഗ​ര​ത്തി​ലെ കാ​ബൂ​ള്‍ ലോ​ങ്ഗ​ന്‍ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. ഹോ​ട്ട​ലി​ന​ടു​ത്ത് ര​ണ്ട് ത​വ​ണ ശ​ക്ത​മാ​യ സ്ഫോ​ട​ന​മു​ണ്ടാ​വു​ക​യും വെ​ടി​യൊ​ച്ച കേ​ള്‍​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ​ത്തു​ന്ന ചൈ​നീ​സ് വ്യ​വ​സാ​യി​ക​ള്‍ സ്ഥി​ര​മാ​യി താ​മ​സി​ക്കാ​റു​ള്ള സ്ഥ​ല​മാ​ണ് കാ​ബൂ​ള്‍ ലോ​ങ്ഗ​ന്‍ ഹോ​ട്ട​ല്‍. ഇ​വി​ടേ​ക്ക് സാ​യു​ധ​രാ​യ സം​ഘം ക​ട​ന്നു​ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് പാ​കി​സ്താ​നി​ല്‍ നി​ന്നു​ള്ള താ​ലി​ബാ​ന്‍ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് എ​എ​ഫ്പി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. താ​ലി​ബാ​ന്‍ പ്ര​ത്യേ​ക ദൗ​ത്യ സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​താ​യും സ്ഥി​രീ​ക​ര​ണ​മു​ണ്ട്. അ​തേ​സ​മ​യം ഹോ​ട്ട​ലി​ല്‍ എ​ത്ര​പേ​ര്‍ ബ​ന്ദി​ക​ളാ​യു​ണ്ടെ​ന്നും അ​ക്കൂ​ട്ട​ത്തി​ല്‍ വി​ദേ​ശി​ക​ള്‍ ഉ​ണ്ടോ എ​ന്നു​മു​ള്ള കാ​ര്യം വ്യ​ക്ത​മ​ല്ല. ആ​ര്‍​ക്കെ​ങ്കി​ലും അ​പാ​യം സം​ഭ​വി​ച്ചോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല. രാ​ജ്യ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് താ​ലി​ബാ​ന്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. താ​ലി​ബാ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷം ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളോ സ്ഫോ​ട​ന​ങ്ങ​ളോ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ന​ട​ന്നി​ട്ടി​ല്ല. അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി 76 കി​മീ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന രാ​ജ്യ​മാ​ണ്…

Read More

മോഡലിനെ യുവാവ് 12 മണിക്കൂര്‍ ബന്ദിയാക്കി ! വിവാഹത്തിന് സമ്മതമെന്ന് മുദ്രപത്രത്തില്‍ ഒപ്പിട്ടു വാങ്ങിയതിനു ശേഷം മോചിപ്പിച്ചു; നാടകീയ രംഗങ്ങള്‍ ഇങ്ങനെ…

ഭോപ്പാല്‍: പല ബന്ദിനാടകങ്ങളുടെയും കഥകള്‍ കേട്ടു പഴകിയവര്‍ക്ക് പുതുമയുണര്‍ത്തുന്ന സംഭവമാണ് ഭോപ്പാലില്‍ അരങ്ങേറിയത്. വിവാഹ അഭ്യര്‍ഥന നിരസിച്ച മോഡലിനെ യുവാവ് 12 മണിക്കൂറാണ് ബന്ദിയാക്കിയത്. ഒടുവില്‍ വിവാഹത്തിന് സമ്മതമെന്ന് മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയതോടെയാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്.രാവിലെ ആറു മണിയോടെ യുവതി താമസിക്കുന്ന അപ്പാര്‍ട്‌മെന്റിലെത്തിയ രോഹിത് അവരെ മുറിക്കകത്ത് ബന്ദിയാക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് അപ്പാര്‍ട്‌മെന്റിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും കൈയ്യിലുളള തോക്ക് ഉപയോഗിച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പിന്നീട് പൊലീസിനോട് ഭക്ഷണവും വെളളവും മൊബൈല്‍ ചാര്‍ജറും മുദ്ര പത്രം യുവാവ് ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ക്കുശേഷം ജനാലയിലൂടെ വിജയിച്ചുവെന്ന് വിരലുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. വിവാഹം ചെയ്യാമെന്ന് യുവതി മുദ്ര പത്രത്തില്‍ ഒപ്പിട്ടു നല്‍കിയതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുംബൈയില്‍…

Read More