കാലിഫോർണിയയിലെ കടൽ തീരത്ത് അടിഞ്ഞ അദ്ഭുത മത്സ്യം

ക​ലി​ഫോ​ർ​ണി​യ​യി​ലെ ബീ​ച്ചി​ൽ വ​ന്ന​ടി​ഞ്ഞ ഒ​രു മീ​നി​ന്‍റെ ജ​ഡം ക​ണ്ട് അ​ദ്ഭു​ത​പ്പെ​ടു​ക​യാ​ണ് ഇ​ന്നാ​ട്ടു​കാ​ർ. ഒ​റ്റ​നോ​ട്ട​ത്തി​ൽ വാ​ലേ​താ​ണെ​ന്നോ ത​ല​യേ​താ​ണെ​ന്നോ ഒ​ന്നും തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത ഒ​രു വ​ലി​യ മ​ത്സ്യം.

ഏ​ഴ​ടി​യാ​ണ് ഇ​തി​ന്‍റെ നീ​ളം. ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള ഒ​രു മീ​ൻ ക​ട​ൽ​ത്തീ​ര​ത്ത് അ​ടി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് അ​റി​ഞ്ഞ് ഓ​ടി​യെ​ത്തി​യ മ​റൈ​ൻ ബ​യോ​ള​ജി​സ്റ്റ് മ​രി​യാ​നെ നെ​യ്ഗാ​ർ​ഡ് ശ​രി​ക്കും ഞെ​ട്ടി. ഓ​സ്ട്രേ​ലി​യ​ൻ ക​ട​ലി​ടു​ക്കു​ക​ളി​ൽ​മാ​ത്രം അ​പൂ​ർ​വ​മാ​യി ക​ണ്ടു​വ​രു​ന്ന ഹു​ഡ്വിം​ഗ​ർ സ​ണ്‍ ഫി​ഷ് എ​ന്ന മ​ത്സ​്യമാ​യിരുന്നു അത്.

അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ ഈ ​മ​ത്സ്യം ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് എ​ങ്ങ​നെ അ​മേ​രി​ക്ക​ൻ ക​ട​പ്പു​റ​ത്തെ​ത്തി എ​ന്ന​താ​ണ് മ​രി​യാ​നെ​യെ ഏ​റ്റ​വും അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ കാ​ര്യം.

Related posts