തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കോ​ട്ട​യ​ത്ത് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒ​റ്റ, ഇ​ര​ട്ട അ​ക്ക നി​യ​ന്ത്ര​ണം…

കോ​ട്ട​യം: തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ജി​ല്ല​യി​ൽ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഒ​റ്റ, ഇ​ര​ട്ട അ​ക്ക നി​യ​ന്ത്ര​ണം. വാ​ഹ​ന ഗ​താ​ഗ​തം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ജി​ല്ല​യി​ല്‍ ഒ​റ്റ-​ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍ ക്ര​മീ​ക​ര​ണം ക​ര്‍​ശ​ന​മാ​യി ന​ടാ​പ്പാ​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ ബാ​ബു അ​റി​യി​ച്ചു.

തി​ങ്ക​ൾ, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ അ​ക്ക ന​മ്പ​രി​ല്‍ അ​വ​സാ​നി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ര​ട്ട അ​ക്ക​ത്തി​ല്‍ അ​വ​സാ​നി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ഞാ​യ​റാ​ഴ്ച്ച ഈ ​നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.

വ​നി​ത​ക​ൾ, അം​ഗ​പ​രി​മി​ത​ര്‍, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​വ​ർ, ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​ര്‍, അ​ടി​യ​ന്ത​ര ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള ജീ​വ​ന​ക്കാ​ര്‍, അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍, ബാ​ങ്കു​ക​ള്‍, മാധ്യമപ്രവർത്തകർ എ​ന്നി​വ​ര്‍​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല.

Related posts

Leave a Comment