കാത്തിരിപ്പിന്‍റെ ഫലം! ചന്ദ്രശേഖറിന്‍റെ കാമറ കണ്ണിൽ പതിഞ്ഞത് കരിമ്പുലിയുടെ അപൂർവ ചിത്രം

വ​​ന​​ത്തി​​നു​​ള്ളി​​ൽ അ​​പൂർ​​വ​​ങ്ങ​​ളി​​ൽ അ​​പൂ​​ർ​​വ​​മാ​​യി മാ​​ത്രം കാ​​ണാ​​റു​​ള്ള ക​​രി​​ന്പു​​ലി​​യു​​ടെ മി​​ക​​വാ​​ർ​​ന്ന ചി​​ത്ര​​ങ്ങ​​ൾ പ​​ക​​ർ​​ത്തി യു​​വ വ​​ന്യ​​ജീ​​വി ഫോ​​ട്ടോ​​ഗ്രാ​​ഫ​​ർ. ഉ​​ൾ​​ക്കാ​​ടു​​വി​​ട്ടു പു​​റ​​ത്തി​​റ​​ങ്ങാ​​റി​​ല്ലാ​​ത്ത ക​​രി​​ന്പു​​ലി​​യു​​ടെ​​യും ഇ​​ണ​​യു​​ടെ​​യും ചി​​ത്ര​​ങ്ങ​​ൾ പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​ലെ നീ​​ല​​ഗി​​രി വ​​ന​​മേ​​ഖ​​ല​​യി​​ലെ കോ​​ത്ത​​ഗി​​രി അ​​ള​​ക്ക​​ര ഭാ​​ഗ​​ത്തു​​നി​​ന്നാണ് കോ​​ത്ത​​ഗി​​രി സ്വ​​ദേ​​ശി​​യാ​​യ ച​​ന്ദ്ര​​ശേ​​ഖ​​ർ കാ​​മ​​റ​​യി​​ൽ പ​​ക​​ർ​​ത്തി​​യ​​ത്.

കേ​​ര​​ള​​ത്തി​​ലെ സൈ​​ല​​ന്‍റ് വാ​​ലി, ഇ​​ര​​വി​​കു​​ളം വ​​ന​​മേ​​ഖ​​ല​​യി​​ൽ ഇ​​വ​​യു​​ണ്ടെ​​ങ്കി​​ലും ഇ​​വ​​യു​​ടെ ചി​​ത്ര​​ങ്ങ​​ൾ നേ​​രി​​ട്ടു പ​​ക​​ർ​​ത്തു​​ക എ​​ന്ന​​തു വ​​ന്യ​​ജീ​​വി ഫോ​​ട്ടോ​​ഗ്രാ​​ഫ​​ർ​​മാ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം അ​​തീ​​വ വെ​​ല്ലു​​വി​​ളി​​യാ​​ണ്. വ​​നം​​വ​​കു​​പ്പ് സ്ഥാ​​പി​​ക്കാ​​റു​​ള്ള കാ​​മ​​റ​​ക്കെ​​ണി​​യി​​ലാ​​ണ് ഇ​​വ​​യു​​ടെ കൂ​​ടു​​ത​​ൽ ചി​​ത്ര​​ങ്ങ​​ളും ല​​ഭി​​ച്ചി​​ട്ടു​​ള്ള​​ത്.

സാ​​ധാ​​ര​​ണ കാ​​ണ​​പ്പെ​​ടാ​​റു​​ള്ള പു​​ള്ളി​​പ്പു​​ലി​​യി​​ൽ​​നി​​ന്നാ​​ണ് ക​​രി​​ന്പു​​ലി ഉ​​ണ്ടാ​​കു​​ന്ന​​ത്. ഈ ​​ക​​രി​​ന്പു​​ലി​​യി​​ൽ​​നി​​ന്നു ചി​​ല​​പ്പോ​​ൾ പു​​ള്ളി​പ്പു​​ലി​​യും ഉ​​ണ്ടാ​​കും. ക​​രി​​ന്പു​​ലി​​യു​​ടെ ക​​റു​​പ്പി​​നെ സൂ​​ക്ഷ്മ​​മാ​​യി നി​​രീ​​ക്ഷി​​ച്ചാ​​ൽ പു​​ള്ളി​​ക​​ൾ കാ​​ണാം. ക​​റു​​ത്ത നി​​റ​​മാ​​യ​​തി​​നാ​​ലും പു​​റ​​ത്തി​​റ​​ങ്ങാ​​റു​​ള്ള​​ത് രാ​​ത്രി​​യി​​ലാ​​യ​​തി​​നാ​​ലും ഇ​​വ​​യെ ക​​ണ്ടെ​​ത്തു​​ക വ​ള​രെ പ്ര​​യാ​​സ​​മാ​​ണ്.

അ​​കാ​​ൽ ശി​​വ​​ലിം​​ഗം എ​​ന്ന​​യാ​​ൾ കരിന്പു​​ലി​​യെ ക​​ണ്ട​ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ​​തു​​ട​​ർ​​ന്ന് ദി​​വ​​സ​​ങ്ങ​​ൾ​​നീ​​ണ്ട കാ​​ത്തി​​രി​​പ്പി​​ലാ​​ണ് ചി​​ത്ര​​ങ്ങ​​ൾ എ​​ടു​​ക്കാ​​ൻ ക​​ഴി​​ഞ്ഞ​​ത്.

Related posts