ഇനി മുതല്‍ അങ്ങോട്ടും ഞാനില്ല! മറിച്ച്, ഞങ്ങള്‍ മാത്രം; ഒരു തുള്ളി കണ്ണീരും കരുതലിന്റെ പുഞ്ചിരിയും കരുതിവച്ചവരെ ഓര്‍ക്കുന്നു; പത്‌നി വിയോഗത്തില്‍ ആശ്വാസവുമായെത്തിയവര്‍ക്ക് നന്ദിയര്‍പ്പിച്ച് ബിജിപാല്‍

പ്രിയപത്‌നിയുടെ വിയോഗത്തില്‍ തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സംഗീതസംവിധായകന്‍ ബിജിബാല്‍. നന്ദി, ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങള്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടില്‍ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്, മലയാളത്തിന്റെ പ്രിയസംഗീതസംവിധായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭാര്യ മരിച്ചെങ്കിലും ഇനി മുതല്‍ മുമ്പോട്ടും ഞാനില്ലെന്നും ഞങ്ങള്‍ മാത്രമാണുള്ളതെന്നും ബിജിബാല്‍ പറഞ്ഞു. ഇനിയും ആത്മാവിന് നിത്യശാന്തി നേരരുതേ എന്നും ബിജിപാല്‍ പോസ്റ്റില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ശാന്തി സമാധാനമാണ്, പക്ഷേ, അവള്‍ ഒരിക്കലും വിശ്രമിച്ചിരുന്നില്ല. എന്നെ ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല.

ബിജിബാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

നന്ദി,

ഞങ്ങളെ അടുത്തറിയുന്നവരും അകലെനിന്നറിയുന്നവരും ഞങ്ങള്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീരും ചുണ്ടില്‍ കരുതലിന്റെ ചെറുപുഞ്ചിരിയും കരുതി വച്ചതിന്. ഇനി മുതലങ്ങോട്ടും ‘ഞാന്‍’ ഇല്ല, ‘ഞങ്ങള്‍’ തന്നെ.
No more ‘RIP’s please. Santhi is Peace, but she never rests. Keeping me smile is not just an easy task.
Happy Vijayadashami

നര്‍ത്തകിയും നൃത്താധ്യാപികയുമായ ശാന്തി ബിജിബാല്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഓഗസ്റ്റ് 29ന ആയിരുന്നു മരിച്ചത്. ബിജിബാലിന്റെ സംഗീതത്തില്‍ സകലദേവ നുതെ എന്ന പേരില്‍ ഒരു നൃത്ത ആല്‍ബവും ശാന്തി പുറത്തിറക്കിയിട്ടുണ്ട്.

Related posts