ബാ​ർ കോ​ഴ കേ​സ്: ബി​ജു ര​മേ​ശ് ഹാ​ജ​രാ​ക്കി​യ ശ​ബ്ദ രേ​ഖ കൃ​ത്രി​മം ന​ട​ന്ന​താ​യി ഫോ​റ​ൻ​സി​ക് ലാ​ബ് റി​പ്പോ​ർ​ട്ട്; മൊബൈലിൽ പിടിച്ച ശബ്ദരേഖ പിന്നീട് കന്പൂട്ടറിൽ എഡിറ്റ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ കേ​സി​നു തെ​ളി​വാ​യി ബാ​റു​ട​മ ബി​ജു ര​മേ​ശ് ഹാ​ജ​രാ​ക്കി​യ ശ​ബ്ദ​രേ​ഖ​യി​ൽ ക്ര​മ​ക്കേ​ടു ന​ട​ന്ന​താ​യി ഫോ​റ​ൻ​സി​ക് ലാ​ബ് റി​പ്പോ​ർ​ട്ട്. ഹൈ​ദ​രാ​ബാ​ദി​ലെ ഫോ​റ​ൻ​സി​ക് ലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു ബാ​ർ കോ​ഴ ആ​രോ​പ​ണ​ത്തി​ന്‍റെ ശ​ബ്ദ രേ​ഖ​യി​ൽ എ​ഡി​റ്റിം​ഗ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.

ബാ​റു​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ബ്ദ രേ​ഖ​യാ​ണു ബാ​റു​ട​മ ബി​ജു ര​മേ​ശ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൈ​മാ​റി​യ​ത്. ബാ​റു​ട​മ​ക​ളു​ടെ യോ​ഗ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ മൊ​ബൈ​ൽ ഫോ​ണി​ൽ റി​ക്കാ​ർ​ഡ് ചെ​യ്തു ക​ന്പ്യൂ​ട്ട​റി​ൽ എ​ഡി​റ്റ് ചെ​യ്തു ത​യാ​റാ​ക്കി​യ​താ​ണെ​ന്നാ​ണു പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​ത്.

യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​ർ​ക്കു പ​ണം ന​ൽ​കി​യെ​ന്നു ബാ​റു​ട​ക​ൾ പ​റ​യു​ന്ന​താ​ണു ശ​ബ്ദ​രേ​ഖ​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​താ​ണു കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച​തെ​ന്നു ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​ത്.

 

Related posts