സം​സാ​രം ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​രം..! വ​നി​താ പൈ​ല​റ്റ് ട്രം​പി​നെ​ക്കു​റി​ച്ചും ഹി​ലാ​രി​യെ​ക്കു​റി​ച്ചും മോ​ശ​മാ​യി സം​സാ​രി​ച്ചു; യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങി​പ്പോ​യി; പൈ​ല​റ്റി​ന്‍​റെ പ​ണി​യും​പോ​യി

pailet-lവാ​ഷിം​ഗ്ട​ൺ: വി​മാ​ന​ത്തി​നു​ള്ളി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍​റ് ഡൊ​ണ​ൾ​ഡ് ട്രം​പി​നെ​ക്കു​റി​ച്ചും ഹി​ല​രി ക്ലി​ന്‍​റ​നെ​ക്കു​റി​ച്ചും മോ​ശ​മാ​യി സം​സാ​രി​ച്ച വ​നി​താ പൈ​ല​റ്റി​ന്‍റെ പ​ണി​പോ​യി. യു​ണൈ​റ്റ​ഡ് എ​യ​ർ​ലെ​ൻ​സ് പൈ​ല​റ്റി​ന്‍റെ പ​ണി​യാ​ണ് തെ​റി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഓ​സ്റ്റി​ൻ – ബെ​ർ​ഗ്സ്ട്രോം വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ത​ല​യി​ൽ​തൊ​പ്പി​യും​വ​ച്ച് യൂ​ണി​ഫോം ധ​രി​ക്കാ​തെ സാ​ധാ​ര​ണ വേ​ഷ​ത്തി​ലാ​ണ് പൈ​ല​റ്റെ​ത്തി​യ​ത്. വി​മാ​ന​ത്തി​ൽ ക​യ​റി​യ പൈ​ല​റ്റ് ഇ​ന്‍​റ​ർ​കോം കൈ​യി​ലെ​ടു​ത്ത് പ്ര​സം​ഗം ആ​രം​ഭി​ച്ചു. ട്രം​പി​നെ​ക്കു​റി​ച്ചും ഹി​ല​രി​യെ​ക്കു​റി​ച്ചും പി​ന്നെ ഭ​ർ​ത്താ​വു​മാ​യു​ള്ള അ​വ​രു​ടെ വേ​ർ​പി​രി​യ​ലി​നെ​ക്കു​റി​ച്ചു​മാ​ണ് സം​സാ​രി​ച്ച​ത്. ഇ​തി​നി​ടെ സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത​തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് 20 യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി​പ്പോ​യി. പി​ന്നീ​ട് ഇ​വ​രെ മാ​റ്റി ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി മ​റ്റൊ​രു​പൈ​ല​റ്റു​മാ​യാ​ണ് വി​മാ​നം സ​ർ​വീ​സ് തു​ട​ർ​ന്ന​ത്.

Related posts