വഴിയില്‍ നഷ്ടമായത് അഞ്ച് മോതിരവും ഒരു മാലയും ഉള്‍പ്പെടെ രണ്ടര പവന്‍! വീട്ടമ്മയുടെ പരാതിയില്‍ പോലീസ് അന്വേഷണം എത്തിയത് ഒരു കോളജ് വിദ്യാര്‍ഥിയില്‍; ഒടുവില്‍…

നെ​ടു​ങ്ക​ണ്ടം: വ​ഴി​യി​ൽ ന​ഷ്ട​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി പോ​ലീ​സ് ഉ​ട​മ​യ്ക്ക് കൈ​മാ​റി.

നെ​ടു​ങ്ക​ണ്ടം ടൗ​ണി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​ത്. ടൗ​ണി​ലെ ബാ​ങ്കി​ൽ പ​ണ​യം വ​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ തി​രി​കെ​യെ​ടു​ത്ത​ശേ​ഷം വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി വീ​ട്ട​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​ട​ങ്ങി​യ പഴ്സ് ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്.

ഉ​ട​ൻ​ത​ന്നെ വീ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും ചേ​ർ​ന്ന് ബാ​ങ്ക് ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ൾ നെ​ടു​ങ്ക​ണ്ടം എ​സ്ബി​ഐ ബാ​ങ്കി​നു മു​ൻ​വ​ശ​ത്തു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നു മു​ന്പി​ലാ​യി പ‌​ഴ്സ് ന​ഷ്ട​പ്പെ​ടു​ന്ന​തും പി​ന്നീ​ട് ഇ​ത് ഒ​രാ​ൾ എ​ടു​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ യൂ​ണി​ഫോം ധ​രി​ച്ച വി​ദ്യാ​ർ​ഥി​യാ​ണ് ഇ​ത് എ​ടു​ത്ത​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

യൂ​ണി​ഫോ​മി​ന്‍റെ നി​റം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്തെ ഒ​രു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​ണെ​ന്ന് മ​ന​സി​ലാ​കു​ക​യും ഇ​ന്ന​ലെ ഈ ​വി​ദ്യാ​ർ​ഥി​യെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ സൂ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് വി​ദ്യാ​ർ​ഥി പ​റ​ഞ്ഞ​ത്. അ​ഞ്ച് മോ​തി​ര​വും ഒ​രു മാ​ല​യും ഉ​ൾ​പ്പ​ടെ ര​ണ്ട​ര പ​വ​നാ​ണ് പ​ഴ്സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​ച്ചു​കി​ട്ടി​യ​തി​നാ​ൽ വീ​ട്ട​മ്മ പ​രാ​തി പി​ൻ​വ​ലി​ച്ചു. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പോ​ലീ​സ് ഇ​വ​ർ​ക്ക് തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

Related posts

Leave a Comment