പാ​ക്കി​സ്ഥാ​നി​ൽ ചൈ​ന​യു​ടെ കീ​ഴി​ലു​ള്ള തു​റ​മു​ഖ​ത്ത് ആ​ക്ര​മ​ണം ; എട്ടു മരണം

ഇ​സ്‌ല​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​നി​ൽ ചൈ​ന​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്വാ​ദ​ർ തു​റ​മു​ഖ​ത്ത് അ​ജ്ഞാ​ത​സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു.

തോ​ക്കു​ക​ളും സ്‌​ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി​ക​ൾ തു​റ​മു​ഖ​ത്തു ക​ട​ന്നു വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പാ​ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പോ​ലീ​സും സു​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് എ​ട്ട് അ​ക്ര​മി​ക​ളെ വ​ധി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

തു​റ​മു​ഖം കോം​പ്ല​ക്‌​സി​നു​ള്ളി​ൽ​നി​ന്നു വ​ലി​യ സ്‌​ഫോ​ട​ന​ങ്ങ​ളും വെ​ടി​വ​യ്പും ന​ട​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നും പ​റ​യു​ന്നു. നി​ല​വി​ൽ ചൈ​നീ​സ് എ​ൻ​ജി​നീ​യ​ർ​മാ​ർ വി​പു​ല​മാ​യ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന തു​റ​മു​ഖ​മാ​ണി​ത്.

ബെ​ൽ​റ്റ് ആ​ൻ​ഡ് റോ​ഡ് പ​ദ്ധ​തി​ക്ക് ബ​ദ​ലാ​യി ചെ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ൻ​പിം​ഗ് കൊ​ണ്ടു​വ​ന്ന ചൈ​ന-​പാ​ക്കി​സ്ഥാ​ൻ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി​യി​ൽ സു​പ്ര​ധാ​ന​മെ​ന്ന് ക​രു​തു​ന്ന ഒ​ന്നാ​ണ് ഗ്വാ​ദ​ർ തു​റ​മു​ഖം. 2023 ഓ​ഗ​സ്റ്റി​ൽ ഗ്വാ​ദ​റി​ൽ ചൈ​നീ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ തോ​ക്കു​ധാ​രി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും വി​ഘ​ട​ന​വാ​ദി​ക​ളാ​യ ബ​ലൂ​ചി​സ്ഥാ​ൻ ലി​ബ​റേ​ഷ​ൻ ആ​ർ​മി ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment