മലയിൻകീഴിൽ നിന്ന്  ബൈ​ക്ക് കവർന്നയാളെ പൊക്കിയത് മലപ്പുറത്ത് നിന്ന്; ബൈക്ക് കണ്ടെടുത്തത് തമ്പാനൂരിൽ നിന്ന്;


കാ​ട്ടാ​ക്ക​ട: കെ​എ​സ്ഇ​ബി മ​ല​യി​ൻ​കീ​ഴ് ഓ​ഫീ​സി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ മലപ്പുറത്ത് പി​ടി​യി​ൽ.

മ​ല​പ്പു​റം മാ​റ​ഞ്ചേ​രി മം​ഗ​ല​ത്തേ​ൽ ഹൗ​സി​ൽ അ​ബ്ദു​ൾ​റ​സാ​ക്കി​നെ(48) ആ​ണ് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ള​റ​ട സ്വ​ദേ​ശി പീ​ശോ​ന്‍റെ ബൈ​ക്ക് ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് എ​ത്തി ആ​ൾ ബൈ​ക്ക് സ്റ്റാ​ർ​ട്ട് ചെ​യ്ത് പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം സ​മീ​പ​ത്തെ ക​ട​യി​ൽനി​ന്നു പോ​ലീ​സി​ന് ല​ഭി​ച്ചു.

മ​ല​യി​ൻ​കീ​ഴ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി.​വി. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് മ​ല​പ്പു​റ​ത്തു നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മോ​ഷ്ടി​ച്ചെ​ടു​ത്ത ബൈ​ക്ക് ത​മ്പാ​നൂ​രി​ൽനി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ആ​റ് വാ​ഹ​ന മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ അ​ബ്ദു​ൾ റ​സാ​ക്ക് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment