ഒ​രു​മു​ഴം മു​മ്പേ… എം​എ​ൽ​എ​യെ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം തോ​റ്റ ഞാ​ൻ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു, സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വ​രും​മു​മ്പ് പ്ര​ച​ര​ണം ആ​രം​ഭി​ച്ച് ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വരുംമു​ൻ​പേ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ആ​രം​ഭി​ച്ച് ബി​ന്ദു കൃ​ഷ്ണ. കൊ​ല്ലം ഡി​സി​സി ഓ​ഫീ​സി​ന് മു​ൻ​പി​ൽ നി​ന്നു​മാ​ണ് ബി​ന്ദു കൃ​ഷ്ണ​യു​ടെ പ്ര​ച​ര​ണം ആ​രം​ഭി​ച്ച​ത്.

വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും ഇ​ട​ത് ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യും ഫാ​സി​സ്റ്റ് രാ​ഷ്ട്രീ​യ​ത്തി​ന് എ​തി​രെ​യും പോ​രാ​ടു​മെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച എം​എ​ൽ​എ ഇ​വി​ടെ ഇ​ല്ലാ​തി​രു​ന്നി​ട്ടും കു​റ​ച്ച് വോ​ട്ടി​ന് തോ​റ്റ ഞാ​ൻ മു​ഴു​വ​ൻ സ​മ​യ​വും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാം. അ​വ​രു​ടെ കു​ടും​ബാം​ഗ​മാ​യി ഇ​ന്നും നാ​ളെ​യും അ​വ​രോ​ടൊ​പ്പം ഞാ​നു​ണ്ടാ​കും.-​ബി​ന്ദു കൃ​ഷ്ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment