തലയോലപ്പറമ്പ്: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറി സമുച്ചയം തകർന്നു വീണതിനെ തുടർന്ന് മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻഎസ്എസ് പണിതു നൽകുന്ന വീടിന്റെ നിർമാണം പൂർത്തിയായി.
12.50 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നവീകരിച്ചത്. നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സിപിഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമനാണ് നേതൃത്വം നൽകിയത്.
26ന് വൈകുന്നേരം അഞ്ചിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വീടിന്റെ താക്കോൽ കൈമാറും. മന്ത്രി വി.എൻ.വാസവൻ, സി.കെ. ആശ എംഎൽഎ എന്നിവർ പങ്കെടുക്കും.