പൊതിച്ചോറ് കൊടുത്ത ശേഷം അതിന്റെ വീഡിയോ എടുത്ത് യൂടൂബിലിടുന്നത് ചാരിറ്റിയല്ല ! സന്തോഷ് പണ്ഡിറ്റിനെതിരെ വിമര്‍ശനവുമായി ബിനു അടിമാലി

മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ചാനലിലെ ഗെയിംഷോയായ സ്റ്റാര്‍ മാജിക്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ഈ ഷോയെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുകയാണ്.

ഇപ്പോഴിതാ സ്റ്റാര്‍ മാജിക് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മിമിക്രി ആര്‍ട്ടിസ്റ്റും ഷോയിലെ അംഗവുമായ ബിനു അടിമാലി രംഗത്തെത്തിയിരിക്കുകയാണ്.

സിനിമാ താരവും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിനെ വിളിച്ചു വരുത്തി അപമാനിച്ചു എന്നതിനെ ചൈാല്ലി ആയിരുന്നു വിവാദങ്ങള്‍ ഉയര്‍ന്നത്.

ഷൂട്ടിനിടയില്‍ സംഭവിച്ച കാര്യങ്ങള്‍ പ്രക്ഷേപണം ചെയ്യേണ്ടതില്ലെങ്കില്‍ അപ്പോള്‍ തന്നെ താരങ്ങള്‍ക്ക് പറയാനുള്ള അവസരമുണ്ട്. എന്നാല്‍ എപ്പിസോഡ് വന്നതിന് ശേഷം മാത്രം വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നാണ് ബിനു പറയുന്നത്.

ഷോയ്ക്കിടയില്‍ അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും ചൊറിയാന്‍ വേണ്ടിയാണ്. ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബിനു പറയുന്നു.

ബിനു അടിമാലിയുടെ വാക്കുകള്‍ ഇങ്ങനെ…സ്റ്റാര്‍ മാജിക്കിന്റെ സ്വഭാവത്തെക്കുറിച്ച് വളരെ കൃത്യമായി നമുക്കറിയാം. പുള്ളിക്കാരന്‍ ഒരോ കണ്ടന്റ് ഉണ്ടാക്കി വൈറലാക്കാന്‍ വേണ്ടിയാണ് വരുന്നത്.

ഒരു ദിവസം മോശപ്പെട്ട ഒരു വിഗ്ഗ് വെച്ചു വന്നു, ചോദിച്ചപ്പോള്‍, ഇതൊക്കെ ചെയ്താല്‍ മാത്രമെ നിങ്ങളെന്നെ ചൊറിയുള്ളു എന്നു മറുപടി പറഞ്ഞു. അപ്പോ ചൊറിയാന്‍ വേണ്ടി ഓരോന്ന് സൃഷ്ടിക്കുകയാണ് പുള്ളിക്കാരന്‍.

പണ്ട് ഫിലോമിന ചേച്ചിയൊക്കെ ഉപയോഗിക്കുന്ന തരത്തിലുള്ള കണ്ണടയൊക്കെ വെച്ച് പുള്ളി വരും, നമ്മള്‍ ഇക്കാര്യങ്ങളൊക്കെ കളിയാക്കണം അതാണ് പുള്ളിയുടെ ഉദ്ദേശം.

ഈ വസ്ത്ര ധാരണമൊക്കെ പുള്ളിയുടെ തന്നിഷ്ട പ്രകാരം ഇടുന്നതാണ്. രമേശ് പിഷാരടിയെ പോലും ചാട്ടയ്ക്ക് അടിച്ചിട്ടുള്ള ഫ്‌ളോറാണ് സ്റ്റാര്‍ മാജിക്കിലേത്.

പരിപാടിയിലെത്തി ഷൂട്ട് കഴിഞ്ഞ് പേയ്‌മെന്റും സ്വീകരിച്ച് കഴിഞ്ഞ് എപ്പിസോഡ് വരുമ്പോള്‍ മിമിക്രിക്കാര്‍ കൂട്ടമായി നിന്ന് കളിയാക്കിയെന്നും പറഞ്ഞ് വിവാദമാക്കി.

അന്ന് പാട്ടുപാടിയെ സമയത്ത് എന്തെങ്കിലും പ്രശ്‌നം അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ അത് എഡിറ്റ് ചെയ്തു ഒഴിവാക്കുമായിരുന്നു. അങ്ങനെയാണ് അവിടുത്തെ പതിവ്. അവസാനം സംഗതി വേറെ റൂട്ടിലാക്കി പുള്ളിയെ എന്നെ വടിവെച്ച് തല്ലി.

എന്നെ എണീറ്റ് വന്ന് ചീത്ത വിളിച്ചു. ഞാനൊക്കെ വയലന്‍ഡ് മനുഷ്യനാണ്, പക്ഷേ തല്ലിയിട്ട് ഞാനൊന്നും ചെയ്തില്ല. കാരണം എന്നെ പ്രേക്ഷകരെ കാണുന്നുണ്ട്, ഗുരുതുല്യരായി കാണുന്നവര്‍ നമ്മളെ കാണുന്നുണ്ട്.

അന്നത്തെ സംഭവം മാനസിക ബുദ്ധിമുട്ടുണ്ടാക്കി. ആളുകള്‍ അദ്ദേഹം ചാരിറ്റി ചെയ്യുന്നുവെന്ന് പറയുന്നുണ്ട്.

ഞാനും ചാരിറ്റി ചെയ്യുന്നുണ്ട്. മലയാളി സിനിമയില്‍ എല്ലാവരും ചെയ്യുന്നുണ്ട്. അതേസമയം ഞാനൊരു പൊതിച്ചോറ് കൊടുത്ത ശേഷം അത് വീഡിയോ എടുത്ത് യൂടൂബിലിടുന്നത് ചാരിറ്റിയല്ല, ബിസിനസാണെന്നും ബിനു അടിമാലി പറയുന്നു.

Related posts

Leave a Comment