സ്റ്റൗവിനെ ചൊല്ലി തർക്കം;  സു​ഹൃ​ത്തി​നെ കു​ത്തിക്കൊ​ന്ന യുവാവ് പിടിയിൽ


കോ​യ​ന്പ​ത്തൂ​ർ : മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ സു​ഹൃ​ത്തി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ അ​യ​ൽ​വാ​സി പോ​ലീ​സ് പി​ടി​യി​ൽ.സൂ​ളൂ​ർ കാ​ങ്കേ​യം പാ​ള​യം ആ​ന​ന്ദ​ൻ (33) ആ​ണ് അ​യ​ൽ​വാ​സി തി​രു​ച്ചെ​ങ്കോ​ട് ആ​റു​മു​ഖം മ​ക​ൻ വ​ര​ദ രാ​ജി (50) നെ ​കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ​ത്.

സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും മ​ദ്യ​പി​ച്ചു കൊ​ണ്ടി​രി​ക്കെ വ​ര​ദ രാ​ജി​ന്‍റെ പ​ക്ക​ൽ നി​ന്നും ആ​ന​ന്ദ​ൻ വാ​ങ്ങി​യി​രു​ന്ന സ്റ്റ​വ് വ​ര​ദ​രാ​ജ​ൻ തി​രി​ച്ചു ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ വ​ഴ​ക്കു​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു.

കു​പി​ത​നാ​യ ആ​ന​ന്ദ​ൻ ഉ​ളി കൊ​ണ്ട് വ​ര​ദ​രാ​ജ​നെ കു​ത്തു​ക​യും, വ​ര​ദ​രാ​ജ​ൻ സം​ഭ​വ​സ്ഥ​ല​ത്തു വെ​ച്ചു ത​ന്നെ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ സൂ​ളൂ​ർ​പോ​ലീ​സ് മൃ​ത​ദേ​ഹം മെ​ഡി.​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഒ​ളി​വി​ൽ പോ​യ പ്ര​തി ആ​ന​ന്ദി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment