വിമര്‍ശിക്കുന്നവരുടെ നഖം പിഴുതെടുക്കും! പൊട്ടത്തരം പൊട്ടിയപ്പോള്‍ പൊട്ടിത്തെറിച്ച് ബിപ്ലബ്; പ്രസംഗിച്ചത് പച്ചക്കറി കച്ചവടക്കാരനെ ഉദാഹരണമാക്കി

ന്യൂഡൽഹി: വീണ്ടും വിവാദ പരാമർശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാർ. തന്‍റെ സർക്കാരിനെ ഭീഷണിപ്പെടുത്തുന്നവരുടെ നഖം പിഴുതെടുക്കുമെന്ന ഭീഷണിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

പച്ചക്കറി കച്ചവടക്കാരനെ ഉദാഹരണമാക്കിയാണ് ബിപ്ലബ് പ്രസംഗിച്ചത്. പച്ചക്കറി വാങ്ങാൻ എത്തുന്നവർ നഖം ഉപയോഗിച്ച് അതിൽ കോറി വരച്ചാൽ എന്താകും സ്ഥിതി. ഇതേപോലെ സർക്കാരിനെ വിമർശിച്ച് മുന്നോട്ട് പോകാനാവില്ല, അത്തരക്കാരുടെ നഖം പിഴുതെടുക്കുമെന്നും ബിപ്ലബ് പറഞ്ഞു.

ബിപ്ലബിന്‍റെ വിവാദ പരാമർശങ്ങൾ അതിരുകടന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ബിപ്ലബ് ഭീഷണി നടത്തുന്ന വീഡിയോയും വൈറലാകുന്നത്.

ത്രി​പു​ര​യി​ൽ സി​പി​എ​മ്മി​നെ തൂ​ത്തെ​റി​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്തി ര​ണ്ടു മാ​സ​മേ ആ​യി​ട്ടു​ള്ളൂ എ​ങ്കി​ലും ബി​പ്ല​ബ് ദേ​ബ് വാ ​തു​റ​ന്നാ​ൽ ഇ​പ്പോ​ൾ ബി​ജെ​പി​ക്കും മോ​ദി​ക്കും ഇ​രി​ക്ക​പ്പൊ​റു​തി ഇ​ല്ലാ​താ​യി​ട്ടു​ണ്ട്.

Related posts