യെ​മ​നി​ലേ​ക്ക് പോ​ക​രു​തെ​ന്ന് ഇ​ന്ത്യ​ക്കാ​രോ​ട് സൗ​ദി ഇ​ന്ത്യ​ന്‍ എം​ബ​സി

സൗ​ദി: യെ​മ​നി​ലേ​ക്ക് പോ​ക​രു​തെ​ന്ന് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് സൗ​ദി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​ മു​ന്ന​റി​യി​പ്പ് ന​ൽ​കി. യെ​മ​നി​ൽ സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്. വി​ല​ക്ക് അ​വ​ഗ​ണി​ച്ച് യെ​മ​നി​ലേ​ക്ക് പോ​കു​ന്ന​വ​രു​ടെ പാ​സ്പോ​ര്‍​ട്ട് ര​ണ്ട് വ​ര്‍​ഷ​ത്തേ​ക്ക് ക​ണ്ടു​കെ​ട്ടു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

യെ​മ​നി​ലേ​ക്ക് മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ജോ​ലി​ക്കോ മ​റ്റു ആ​വ​ശ്യ​ങ്ങ​ള്‍​ക്കോ കൊ​ണ്ടു​പോ​കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ കാ​ര്യ​ത്തി​ല്‍ ഏ​ജ​ന്‍റോ തൊ​ഴി​ലു​ട​മ​യോ ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കു​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു. ഇ​ങ്ങ​നെ പോ​കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ചി​ല​വ് ഏ​ജ​ന്‍റോ തൊ​ഴി​ലു​ട​മ​യെ വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

Related posts