പോ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നു പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി! ഭി​ക്ഷാ​ട​ക മരിച്ചപ്പോൾ ബാക്കിയായ തുക കേട്ട് ഞെട്ടരുത്…

ആ​ലു​വ: ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​നാ​ളു​ക​ളി​ൽ ഭി​ക്ഷാ​ട​ക​യാ​യി ജീ​വി​ച്ച വ​യോ​ധി​ക മ​രി​ച്ച​പ്പോ​ൾ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത് അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ന്പാ​ദ്യം.

എ​ട​ത്ത​ല കു​ഴു​വേ​ലി​പ്പ​ടി ജ​മാ​അ​ത്ത് മ​സ്ജി​ദി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​നി ഐ​ഷാ​ബി (73) ആ​ണ് ല​ക്ഷ​ങ്ങ​ളു​ടെ സ​ന്പാ​ദ്യം ബാ​ക്കി​വ​ച്ചു വി​ട​പ​റ​ഞ്ഞ​ത്.

ഇ​വ​രു​ടെ മ​ര​ണ​ശേ​ഷം വാ​ട​ക​വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് നോ​ട്ടു​കെ​ട്ടു​ക​ളു​ടെ ശേ​ഖ​രം ല​ഭി​ച്ച​ത്.

വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ​നി​ന്നു 1,67,620 രൂ​പ ല​ഭി​ച്ചു. ഭി​ക്ഷ​യാ​യി ല​ഭി​ച്ച10, 20, 100 നോ​ട്ടു​ക​ളാ​യി​രു​ന്നു ഇ​വ​യി​ലേ​റെ​യും.

ചു​രു​ട്ടി കൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു നോ​ട്ടു​ക​ൾ. മൂ​ന്ന് ല​ക്ഷം രൂ​പ പ​ണ​യം ന​ൽ​കി​യാ​ണ് ഇ​വ​ർ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.

ഈ ​തു​ക കൂ​ടി കൂ​ട്ടു​മ്പോ​ൾ സ​ന്പാ​ദ്യം അ​ഞ്ച് ല​ക്ഷ​ത്തോ​ളം വ​രും. പോ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നു പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി.

മ​സ്ജി​ദ് മു​റ്റ​ത്തെ ഭി​ക്ഷാ​ട​ന​ത്തി​ലൂ​ടെ​യാ​ണ് ഈ ​തു​ക​യ​ത്ര​യും വ​യോ​ധി​ക സ​മ്പാ​ദി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഐ​ഷാ​ബി മ​രി​ച്ച​ത്. ഇ​വ​രെ പു​റ​ത്തേ​ക്കു കാ​ണാ​താ​യ​തോ​ടെ നാ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ൾ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​ഞ്ചു വ​ർ​ഷ​മാ​യി കു​ഴു​വേ​ലി​പ്പ​ടി​യി​ലാ​യി​രു​ന്നു താ​മ​സം. ഐ​ഷാ​ബീ​യു​ടെ ഭ​ർ​ത്താ​വ് 35 വ​ർ​ഷം മു​ൻ​പു മ​രി​ച്ചി​രു​ന്നു. മ​ക്ക​ളി​ല്ല.

സം​സ്കാ​രം കു​ഴി​വേ​ലി​പ്പ​ടി മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ന്നു. ഐ​ഷാ​ബി​യു​ടെ അ​നി​യ​ത്തി​ക്ക് തു​ക കൈ​മാ​റാ​നാ​ണ് തീ​രു​മാ​നം. സ​മീ​പ​ത്തു​ത​ന്നെ​യാ​ണ് അ​നി​യ​ത്തി​യു​ടെ താ​മ​സം.

Related posts

Leave a Comment