ബി​ജെ​പി മ​ണ്ഡ​ ലം പ്ര​സി​ഡ​ന്‍റു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ പാമ്പ്! വനംവകുപ്പിന്റെ പാമ്പ് പിടിത്തക്കാരനെ വിളിച്ചു വരുത്തിയെങ്കിലും പാമ്പിനെ കിട്ടിയില്ല, ഒടുവില്‍…

പു​തു​ക്കാ​ട്: ബി​ജെ​പി മ​ണ്ഡ​ ലം പ്ര​സി​ഡ​ന്‍റു​മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ പാ​ന്പി​നെ ക​ണ്ട​തു പ​രി​ഭ്രാ​ന്തി പ​ര​ത്തി.

നി​യു​ക്ത മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​രു​ൺ പ​ന്ത​ല്ലൂ​ർ, എ.​ജി. രാ​ജേ​ഷ് എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ലാ​ണു പാ​ന്പി​നെ ക​ണ്ട​ത്.

പു​തു​ക്കാ​ട് സി​ഗ്ന​ലി​ൽ വ​ച്ചാ​ണ് കാ​റി​ന്‍റെ മീ​റ്റ​ർ ബോ​ർ​ഡി​ൽ പാ​ന്പി​നെ ക​ണ്ട​ത്. സ്റ്റി​യ​റിം​ഗി​ലേ​ക്കു പാ​ന്പ് വ​ന്ന​തോ​ടെ ഇ​രു​വ​രും കാ​ർ നി​ർ​ത്തി പു​റ​ത്തേ​ക്കി​റ​ങ്ങി.

പി​ന്നീ​ട് ഡാ​ഷ് ബോ​ർ​ഡി​നു​ള്ളി​ലേ​ക്കു പാ​ന്പ് ക​ട​ന്ന​തോ​ടെ ഇ​വ​ർ ആ​ന്പ​ല്ലൂ​രി​ലെ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ കാ​ർ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വ​നം​വ​കു​പ്പി​ന്‍റെ പാ​ന്പ് പി​ടി​ത്ത​ക്കാ​ര​നെ വി​ളി​ച്ചു വ​രു​ത്തി കാ​ർ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഡാ​ഷ് ബോ​ർ​ഡി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട പാ​ന്പി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.

പി​ന്നീ​ട് കാ​ർ പേ​രാ​ന്പ്ര​യി​ലെ വ​ർ​ക്ക്‌​ഷോ​പ്പി​ൽ എ​ത്തി​ച്ച് ഡാ​ഷ് ബോ​ർ​ഡ് അ​ഴി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment