സ്ത്രീ ​വോ​ട്ട​ർ​മാ​രും ബി​സി​ന​സു​കാ​രും ‘കൈ’യെ കൂട്ടുപിടിച്ചു; ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ഒപ്പത്തിനൊപ്പം

ന്യൂ​ഡ​ൽ​ഹി: സ്ത്രീ വോ​ട്ട​ർ​മാ​രും ബി​സി​ന​സു​കാ​രു​ടെ വോ​ട്ടു​ക​ളും അ​നു​കു​ല​മാ​കു​മെ​ന്ന പു​തി​യ സ​ർ​വേ റി​പ്പോ​ർ​ട്ട് ഗു​ജ​റാ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് ആ​ശ്വാ​സ​മാ​കു​ന്നു. പു​തി​യ സ​ർ​വേ​യി​ൽ ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ഒ​പ്പ​ത്തി​നൊ​പ്പ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
എ​ബി​പി ന്യൂ​സ്-​സി​എ​സ്ഡി​എ​സ് ആ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്. ബി​ജെ​പി 95 സീ​റ്റും(91-99) കോ​ണ്‍​ഗ്ര​സ് 82 സീ​റ്റും(78-86) മ​റ്റു​ള്ള​വ​ർ അ​ഞ്ചു സീ​റ്റും നേ​ടു​മെ​ന്നു സ​ർ​വേ പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും 43 ശ​ത​മാ​നം വീ​തം വോ​ട്ട് നേ​ടും. ന​ഗ​ര​മേ​ഖ​ല​ക​ളി​ൽ ബി​ജെ​പി നേ​ട്ട​മു​ണ്ടാ​ക്കു​മെ​ന്നും ഗ്രാ​മീ​ണ​മേ​ഖ​ല കോ​ണ്‍​ഗ്ര​സി​നൊ​പ്പ​മാ​ണെ​ന്നും സ​ർ​വേ പ​റ​യു​ന്നു.

വ​ട​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ൽ കോ​ണ്‍​ഗ്ര​സി​നു വ​ൻ മു​ന്നേ​റ്റം എ​ബി​പി ന്യൂ​സ്-​സി​എ​സ്ഡി​എ​സ് സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു. മ​ധ്യ ഗു​ജ​റാ​ത്തി​ലും തെ​ക്ക​ൻ ഗു​ജ​റാ​ത്തി​ലും ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ലാ​ണ്.

സൗ​രാ​ഷ്‌​ട്ര​യി​ൽ ബി​ജെ​പി​യും വ​ട​ക്ക​ൻ ഗു​ജ​റാ​ത്തി​ൽ കോ​ണ്‍​ഗ്ര​സും മേ​ധാ​വി​ത്വം നേ​ടും. തെ​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ ന​ഗ​ര​മേ​ഖ​ല​ക​ളി​ൽ കോ​ൺ​ഗ്ര​സ് മു​ന്നി​ലെ​ത്തു​ന്പോ​ൾ ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ൽ ബി​ജെ​പി​ക്കാ​ണു മു​ൻ​തൂ​ക്കം. ബി​സി​ന​സു​കാ​രി​ൽ 43 ശ​ത​മാ​നം കോ​ണ്‍​ഗ്ര​സി​നും 40 ശ​ത​മാ​നം ബി​ജെ​പി​ക്കും വോ​ട്ട് ചെ​യ്യു​മെ​ന്നു സ​ർ​വേ പ​റ​യു​ന്നു. ആ​ദ്യം പു​റ​ത്ത് വ​ന്ന സ​ർ​വേ​യി​ൽ 50 ശ​ത​മാ​നം സ്ത്രീ ​വോ​ട്ട​ർ​മാ​ർ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നു​വെ​ങ്കി​ൽ പു​തി​യ സ​ർ​വേ​യി​ൽ ഇ​ത് 42 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

ബി​ജെ​പി 113-121 സീ​റ്റു​ക​ളും കോ​ണ്‍​ഗ്ര​സ് 58-64 സീ​റ്റു​ക​ളും നേ​ടു​മെ​ന്നാ​യി​രു​ന്നു ഒ​രു മാ​സം മു​ന്പു​ള്ള എ​ബി​പി-​സി​എ​സ്ഡി​എ​സ് സ​ർ​വേ​യി​ലെ പ്ര​വ​ച​നം. ബി​ജെ​പി​ക്ക് 47 ശ​ത​മാ​നം വോ​ട്ടും കോ​ൺ​ഗ്ര​സി​ന് 41 ശ​ത​മാ​നം വോ​ട്ടു​മാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​വ​ച​നം. 22 വ​ർ​ഷ​മാ​യി ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ക​യാ​ണ്. 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ജ​റാ​ത്തി​ലെ 182 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 13 എ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണു കോ​ണ്‍​ഗ്ര​സ് ലീ​ഡ് നേ​ടി​യ​ത്. 26 ലോ​ക്സ​ഭാ സീ​റ്റു​ക​ളും ബി​ജെ​പി ജ​യി​ച്ചി​രു​ന്നു.

Related posts