സ്രാവിന്‍റെ കടിയേറ്റ് ഇന്ത്യൻ വംശജ മരിച്ച സംഭവം: കൊലയാളി അപൂർവമായി എത്തുന്ന കടുവ സ്രാവ്; സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലായിരുന്നുവെന്ന് ആക്ഷേപം

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ വം​ശ​ജ സ്രാ​വി​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്കൂ​ബ ഡൈ​വിം​ഗ് ക​ന്പ​നി​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി സു​ഹൃ​ത്ത് രം​ഗ​ത്ത്. ന്യൂ​യോ​ർ​ക്കി​ലെ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ മാ​നേ​ജ​രാ​യി​രു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ രോ​ഹി​ന ഭ​ണ്ഡാ​രി(49) ആ​ണ് സ്രാ​വി​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച​ത്. സ്കൂ​ബ ഡൈ​വിം​ഗ് ക​ന്പ​നി ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​യി​രു​ന്നു​വെ​ന്ന് രോ​ഹി​ന​യു​ടെ സു​ഹൃ​ത്ത് ഡോ. ​ജെ​ഫ്രി ആ​രോ​പി​ച്ചു.

മ​ധ്യ​അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ കോ​സ്റ്റാ​റി​ക്ക​യു​ടെ തീ​ര​ത്താ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.വി​വി​ധ​യി​നം സ്രാ​വു​ക​ൾ​ക്കു പേ​രു​കേ​ട്ട കോ​ക്കോ​സ് ദ്വീ​പ് തീ​ര​ത്ത് ഇ​വ​ർ ഉ​ൾ​പ്പെ​ട്ട 18 അം​ഗ സം​ഘം ശ്വ​സ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ട​ലി​ന​ടി​യി​ൽ​പ്പോ​കു​ന്ന സ്കൂ​ബ ഡൈ​വിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ടൈ​ഗ​ർ സ്രാ​വ് എ​ന്ന​യി​ന​മാ​ണ് ആ​ക്ര​മി​ച്ച​ത്. 2012നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​രം സ്രാ​വ് ഇ​വി​ടെ ആ​ക്ര​മ​ണം ന​ട​ത്തു​ന്നതെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ്രാ​വ് വ​രു​ന്ന​ത് ക​ണ്ട സ​ഹാ​യി ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. രോ​ഹി​ന​യു​ടെ കാ​ലി​ലാ​ണ് ആ​ദ്യം സ്രാ​വ് ക​ടി​ച്ച​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ക​ര​യി​ലെ​ത്തി​ച്ചു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. മ​റ്റൊ​രാ​ൾ​ക്കും പ​രി​ക്കേ​റ്റെ​ങ്കി​ലും ജീ​വ​നു ഭീ​ഷ​ണി​യി​ല്ല.

Related posts