ത്രിപുരയില്‍ മത്സരിക്കാന്‍ പോലും സിപിഎമ്മിന് ആളില്ല ! തദ്ദേശ തെരഞ്ഞെടുപ്പില്‍ 86 ശതമാനം സീറ്റിലും എതിരില്ലാതെ വിജയം നേടി ബിജെപി…

ഒരു കാലത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ത്രിപുരയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ പോലും ആളില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് പാര്‍ട്ടി. ത്രിപുരയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി 86 ശതമാനം സീറ്റുകളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് അര്‍ഥമാക്കുന്നത് ബംഗാളിനു പിന്നാലെ ത്രിപുരയിലും പാര്‍ട്ടി പൂര്‍ണമായി ഇല്ലാതായിക്കഴിഞ്ഞുവെന്നാണ്.

നാമനിര്‍ദ്ദേശപ്പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെയാണ് ബിജെപിക്ക് ഈ വമ്പന്‍ വിജയം ലഭിച്ചത്. ആകെയുള്ള 6,111 പഞ്ചായത്ത് സീറ്റുകളില്‍ 5,300ലധികം സീറ്റുകളില്‍ ബിജെപി എതിരില്ലാതെ വിജയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ബിജെപി തടഞ്ഞതായും സിപിഎം ആരോപിച്ചു. ഗുണ്ടകളില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് 121 നോമിനികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. പൊലീസിനെ കാഴ്ചക്കാരാക്കി ഗുണ്ടകള്‍ തിരഞ്ഞെടുപ്പ് ഓഫിസിന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണെന്നും സിപിഎം പറയുന്നു. ഈ മാസം 27നാണ് തിരഞ്ഞെടുപ്പ്.

Related posts