ത്രി​പു​ര​യി​ല്‍ സ​ഹ​താ​പ​മി​ല്ല ! അ​ന്ത​രി​ച്ച സി​പി​എം എം​എ​ല്‍​എ​യു​ടെ മ​ക​ന് വ​മ്പ​ന്‍ തോ​ല്‍​വി

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി സ​മ്മാ​നി​ച്ച ആ​ഘാ​ത​ത്തി​ല്‍ നി​ന്ന് മു​ക്ത​രാ​വും മു​മ്പ് സി​പി​എ​മ്മി​ന് നി​രാ​ശ പ​ക​ര്‍​ന്ന് മ​റ്റൊ​രു തോ​ല്‍​വി​യു​ടെ വാ​ര്‍​ത്ത കൂ​ടി. ത്രി​പു​ര​യി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​റ്റിം​ഗ് സീ​റ്റി​ല്‍ സി​പി​എം ക​ന​ത്ത തോ​ല്‍​വി​യാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. സി​പി​എ​മ്മി​ന്റെ സി​റ്റിം​ഗ് സീ​റ്റാ​യ ബോ​ക്‌​സാ ന​ഗ​റി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി ത​ഫാ​ജ്ജ​ല്‍ ഹു​സൈ​ന്‍ 30,237 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ച​ത്. ത​ഫാ​ജ്ജ​ല്‍ ഹു​സൈ​ന് 34,146 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ സി​പി​എം സ്ഥാ​നാ​ര്‍​ത്ഥി മി​സാ​ന്‍ ഹു​സൈ​ന് 3909 വോ​ട്ട് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ബോ​ക്‌​സാ​ന​ഗ​റി​ല്‍ സി​പി​എ​മ്മി​ന്റെ ഷം​സു​ല്‍ ഹ​ഖാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചി​രു​ന്ന​ത്. 4,849 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു ജ​യം. അ​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ക​ന്‍ മി​സാ​ന്‍ ഹു​സൈ​ന്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ത്ഥി​യാ​യ​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മ​റ്റൊ​രു മ​ണ്ഡ​ല​മാ​യ ധ​ന്‍​പൂ​രി​ലും ബി​ജെ​പി വി​ജ​യി​ച്ചു. ബി​ജെ​പി​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ മ​ണ്ഡ​ല​ത്തി​ല്‍ 18,871 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി ബി​ന്ദു ദേ​ബ്‌​നാ​ഥ് വി​ജ​യി​ച്ച​ത്. ബി​ന്ദു ദേ​ബ്‌​നാ​ഥി​ന്…

Read More

ത്രിപുരയില്‍ മത്സരിക്കാന്‍ പോലും സിപിഎമ്മിന് ആളില്ല ! തദ്ദേശ തെരഞ്ഞെടുപ്പില്‍ 86 ശതമാനം സീറ്റിലും എതിരില്ലാതെ വിജയം നേടി ബിജെപി…

ഒരു കാലത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ ത്രിപുരയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ പോലും ആളില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് പാര്‍ട്ടി. ത്രിപുരയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി 86 ശതമാനം സീറ്റുകളിലും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് അര്‍ഥമാക്കുന്നത് ബംഗാളിനു പിന്നാലെ ത്രിപുരയിലും പാര്‍ട്ടി പൂര്‍ണമായി ഇല്ലാതായിക്കഴിഞ്ഞുവെന്നാണ്. നാമനിര്‍ദ്ദേശപ്പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം കഴിഞ്ഞതോടെയാണ് ബിജെപിക്ക് ഈ വമ്പന്‍ വിജയം ലഭിച്ചത്. ആകെയുള്ള 6,111 പഞ്ചായത്ത് സീറ്റുകളില്‍ 5,300ലധികം സീറ്റുകളില്‍ ബിജെപി എതിരില്ലാതെ വിജയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ ബിജെപി തടഞ്ഞതായും സിപിഎം ആരോപിച്ചു. ഗുണ്ടകളില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് 121 നോമിനികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. പൊലീസിനെ കാഴ്ചക്കാരാക്കി ഗുണ്ടകള്‍ തിരഞ്ഞെടുപ്പ് ഓഫിസിന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണെന്നും സിപിഎം പറയുന്നു. ഈ മാസം 27നാണ് തിരഞ്ഞെടുപ്പ്.

Read More

ത്രിപുരയെ ഇനി ജിംനേഷ്യം പരിശീലകന്‍ നയിക്കും, അഭിപ്രായ സര്‍വേകളില്‍ മണിക് സര്‍ക്കാരിനേക്കാള്‍ ജനപ്രീതി നേടിയ നേതാവ്; ബിപ്ലബ് കുമാര്‍ ദേബ് ചര്‍ച്ചകളില്‍ മുമ്പനാകുന്നതിങ്ങനെ…

ത്രിപുരയില്‍ ചെങ്കോട്ടകള്‍ തകര്‍ത്തെറിഞ്ഞ് ചരിത്രവിജയം നേടിയ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുമ്പന്‍ ബിജെപി ത്രിപുര പ്രസിഡന്റ് ബിപ്ലവ് കുമാര്‍ ദേബ് തന്നെ. മുന്‍ ജിംനേഷ്യം പരിശീലകനായ ഈ നാല്‍പ്പത്തിയെട്ടുകാരന്‍ അഗര്‍ത്തലയിലെ ബനമാലിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ജയിച്ചു കയറിയത്. 25 വര്‍ഷം നീണ്ട കമ്മ്യൂണിസ്റ്റു ഭരണത്തിന് അന്ത്യം കുറിച്ച വിജയം നേടാന്‍ ബിജെപിയെ മുമ്പില്‍ നിന്നു നയിച്ച ബിപ്ലവ് കുമാര്‍ ദേബ് 2016 ജനുവരിയിലാണ് പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റത്. അതിനു ശേഷം കണ്ടത് സിപിഎമ്മുകാര്‍ സ്വപ്‌നത്തില്‍ പോലും കാണാത്ത ബിജെപിയുടെ മുന്നേറ്റമായിരുന്നു. ബിപ്ലബ് ദേവ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുമ്പിലുള്ളതെന്നും തെരഞ്ഞെടുപ്പിന് മുമ്പു നടന്ന സര്‍വേകളില്‍ മണിക് സര്‍ക്കാരിനേക്കാള്‍ ജനപ്രീതി അദ്ദേഹത്തിനുണ്ടെന്ന് തെളിഞ്ഞതാണെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ബിപ്ലവ് കുമാര്‍ ദേബ് പതിനഞ്ചു വര്‍ഷം ഡല്‍ഹിയില്‍…

Read More