മ​ണി​പ്പൂ​രി​ല്‍ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി പീ​ഡി​പ്പി​ച്ച സം​ഭ​വം ! പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പ്ര​തി പി​ടി​യി​ല്‍

മ​ണി​പ്പൂ​രി​ല്‍ ര​ണ്ട് സ്ത്രീ​ക​ളെ പൂ​ര്‍​ണ ന​ഗ്‌​ന​രാ​ക്കി ന​ട​ത്തു​ക​യും ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ളാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചാം പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. യും​മ്ലെം​ബം യു​ങ്‌​സി​തോ​യ് (19) ആ​ണ് പി​ടി​യി​ലാ​യ​ത്.

നേ​ര​ത്തെ പി​ടി​യി​ലാ​യ നാ​ല് പേ​ര്‍​ക്കെ​തി​രെ പീ​ഡ​ന​ത്തി​നും കൊ​ല​ക്കു​റ്റ​ത്തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന പ്ര​തി നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു.

മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യ ഹെ​ര്‍​ദാ​സ് (32) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

മ​ണി​പ്പൂ​രി​ലെ തൗ​ബാ​ല്‍ ജി​ല്ല​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വീ​ഡി​യോ​യി​ല്‍ പ​ച്ച ടീ​ഷ​ര്‍​ട്ട് ധ​രി​ച്ച ഇ​യാ​ളു​ടെ ദൃ​ശ്യം വ്യ​ക്ത​മാ​യി​രു​ന്നു.

മ​റ്റു പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ല്‍ ഊ​ര്‍​ജ്ജി​ത​മാ​ക്കി. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി 12 പ്ര​ത്യേ​ക സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, കൂ​ട്ട ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

Related posts

Leave a Comment