രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം ഒ​ന്നോ ര​ണ്ടോ ദി​വ​സം​കൊ​ണ്ടു​ണ്ടാ​യ​ത​ല്ല! പ​ണ​പ്പെ​രു​പ്പം നെ​ഹ്റു​വി​ന്‍റെ തെ​റ്റു​കൊ​ണ്ടാ​ണെ​ന്ന് ബി​ജെ​പി മ​ന്ത്രി

ഭോ​പ്പാ​ൽ: രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ കൂ​പ്പു​കു​ത്തി​യ​ത് 1947 ഓ​ഗ​സ്റ്റ് 15ന് ​ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ചെ​ങ്കോ​ട്ട​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നു പി​ന്നാ​ലെ​യാ​ണെ​ന്നു മ​ധ്യ​പ്ര​ദേ​ശ് മെ​ഡി​ക്ക​ൽ വി​ദ്യാ ഭ്യാ​സ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ വി​ശ്വാ​സ് സാ​രം​ഗ്.

രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം ഒ​ന്നോ ര​ണ്ടോ ദി​വ​സം​കൊ​ണ്ടു​ണ്ടാ​യ​ത​ല്ല, സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​തി​നു​ശേ​ഷം വി​ല​ക്ക​യ​റ്റ​വും മ​റ്റു പ്ര​ശ്ന​ങ്ങ​ളും നെ​ഹ്റു കു​ടും​ബം മ​നഃ​പൂ​ർ​വം സൃ​ഷ്ടി​ച്ച​താ​ണെ​ന്നും ബി​ജെ​പി നേ​താ​വു​കൂ​ടി​യാ​യ വി​ശ്വാ​സ് പ​റ​ഞ്ഞു.

ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ ഏ​ഴു​വ​ർ​ഷം​കൊ​ണ്ടു സ​ന്പ​ദ്‌​വ്യ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്തി​യെ​ന്നും സാം​ര​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment