ബ്ലാ​സ്റ്റേ​ഴ്സ് പൂ​ന സി​റ്റി​ക്കെ​തി​രേ

കൊ​​​ച്ചി: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ജ​​​യമില്ലാ​​​ത്ത തു​​ട​​ർ​​ച്ച​​യാ​​യ ഒ​​​ന്പ​​​തു മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു​​ശേ​​​ഷം കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ഇ​​​ന്നു സ്വ​​​ന്തം ത​​​ട്ട​​​ക​​​ത്തി​​​ൽ. ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ രാ​​​ത്രി 7.30ന് പൂ​​​ന സി​​റ്റി​​ക്കെതിരേയാ​​​ണ് മത്സരം.

10 മ​​​ത്സ​​​ര​​​ങ്ങ​​​ൾ, ഒ​​​രു ജ​​​യം, ആ​​​റു സ​​​മ​​​നി​​​ല, മൂ​​​ന്നു തോ​​​ൽ​​​വി​ എ​​ന്നി​​വ​​യു​​​മാ​​​യി ഒ​​​ന്പ​​​തു പോ​​​യി​​​ന്‍റാ​​ണ് ഏ​​​ഴാം സ്ഥാ​​​ന​​​ത്തു​​ള്ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​നു​​ള്ള​​ത്. ഇ​​​ന്ന​​​ത്തേ​​​ത​​​ട​​​ക്കം നാ​​​ലു ഹോം ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഉ​​ൾ​​പ്പെ​​ടെ ഇ​​​നി എ​​​ട്ടു ക​​​ളി​​​ക​​​ളാ​​​ണു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നു ബാ​​​ക്കി​​​യു​​​ള്ള​​​ത്.

ഈ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ജ​​​യി​​​ച്ചാ​​​ൽ പോ​​​ലും നി​​​ല​​​വി​​​ലെ സ്ഥി​​​തി​​​വ​​​ച്ചു സെ​​​മി പ്ര​​​വേ​​​ശ​​​നം ഉ​​​റ​​​പ്പി​​​ല്ല. എ​​ന്നാ​​ൽ മ​​​റ്റു ടീ​​​മു​​​ക​​​ളു​​​ടെ ജ​​​യ​​​പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ ക​​​ളി​​​ക​​​ളു​​​മാ​​​യി പ്ലേ ​​​ഓ​​​ഫി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്നു​. പ​​ത്തു ക​​​ളി​​​ക​​​ളി​​​ൽ​​നി​​​ന്ന് അ​​​ഞ്ചു പോ​​​യി​​​ന്‍റുമായി ഒ​​​ന്പ​​​താം സ്ഥാ​​ന​​ത്താണ് പൂ​​​ന സി​​റ്റി​​.

Related posts