രാ​ജ്യാ​ന്ത​ര പാ​യ്‌​വ​ഞ്ചി​യോ​ട്ടം: ഇ​റ്റ​ലി ജേ​താ​ക്ക​ൾ

ഏ​​​ഴി​​​മ​​​ല: ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ എ​​​ട്ടി​​​ക്കു​​​ളം ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ന​​​ട​​​ത്തി​​​യ അ​​​ഡ്മി​​​റ​​​ൽ​​​സ് ക​​​പ്പി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള രാ​​​ജ്യാ​​​ന്ത​​​ര പാ​​​യ്‌​​​വ​​​ഞ്ചി​​​യോ​​​ട്ട മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​റ്റ​​​ലി ജേ​​​താ​​​ക്ക​​​ളാ​​​യി. വി​​​ൻ​​​സെ​​​ൻ​​​സ് റോ​​​ക്കോ, ആ​​​ൽ​​​ബ​​​ർ​​​ട്ടോ​​​ക്ക​​​ബ്രാ​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ടീ​​​മാ​​​ണ് ഇ​​​റ്റ​​​ലി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു മ​​​ത്സ​​​രി​​​ച്ച​​​ത്. സിം​​​ഗ​​​പ്പൂ​​​രാ​​​ണ് റ​​​ണ്ണേ​​​ഴ്സ​​​പ്പ്.

സെ​​​ക്ക​​​ൻ​​​ഡ് ല​​​ഫ്റ്റ​​​ന​​​ന്‍റു​​​മാ​​​രാ​​​യ കോ​​​ഹ് ഇ ​​​ക്യു​​​യാ​​​ൻ, ദി​​​ലോ​​​ൺ എ​​​ന്നി​​​വ​​​രാ​​​ണ് സിം​​​ഗ​​​പ്പു​​​രി​​​നു​ വേ​​​ണ്ടി മ​​​ത്സ​​​രി​​​ച്ച​​​ത്. അ​​​മേ​​​രി​​​ക്ക​​​യ്ക്കാ​​​ണു മൂ​​​ന്നാം​​​സ്ഥാ​​​നം. ആ​​​തി​​​ഥേ​​​യ​​​രാ​​​യ ഇ​​​ന്ത്യ നാ​​​ലാം ​സ്ഥാ​​​ന​​​ത്തെ​​​ത്തി.

ബ​​​ഹ​​​റി​​​ന്‍റെ ഫ​​​സ്റ്റ് ല​​​ഫ്റ്റ​​​ന​​​ന്‍റ് ഇ​​​ബ്രാ​​​ഹിം ഷൊ​​​വൈ​​​ത്ത​​​ർ പു​​​രു​​​ഷ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ വ്യ​​​ക്തി​​​ഗ​​​ത ചാ​​​ന്പ്യ​​​നാ​​​യി. വ​​​നി​​​താ​ വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ജെ​​​സീ​​​ക്ക മെ​​​ക്ജോ​​​ൺ​​​സ് ആ​​​ണ് വ്യ​​​ക്തി​​​ഗ​​​ത ചാ​​​ന്പ്യ​​​ൻ. ഏ​​​ഴി​​​മ​​​ല നാ​​​വി​​​ക അ​​​ക്കാ​​​ദ​​​മി ക​​​മ​​ൻ​​​ഡാ​​​ന്‍റ് വൈ​​​സ് അ​​​ഡ്മി​​​റ​​​ൽ ആ​​​ർ.​​​ബി. പ​​​ണ്ഡി​​​റ്റ് സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

Related posts