രക്തദാനം നടക്കുന്നില്ല: ബ്ലഡ് ബാങ്കുകൾ കാലിയായിത്തുടങ്ങി; രക്തത്തിനുവേണ്ടി നെട്ടോട്ടം


പാ​ലാ: ബ്ല​ഡ് ബാ​ങ്കി​ൽ ര​ക്തം സ്റ്റോ​ക്ക് ഇ​ല്ല, ര​ക്ത​ദാ​താ​ക്ക​ളെ തെ​ര​ഞ്ഞു​ള്ള നെ​ട്ടോ​ട്ടം തു​ട​രു​ന്നു. ബ്ല​ഡ് ബാ​ങ്കു​ക​ൾ മി​ക്ക​വ​യും കാ​ലി​യാ​യി തു​ട​ങ്ങി.

ആ​വ​ശ്യ​ത്തി​നു ര​ക്തം ന​ൽ​കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ന്നു​വെ​ന്നു പാ​ലാ ബ്ല​ഡ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലെ​യും സ്ഥി​തി ഇ​തു ത​ന്നെ​യാ​ണ്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​നു ശേ​ഷം ര​ക്ത​ദാ​ന​ത്തി​ന് ആ​ളു​ക​ൾ പൊ​തു​വേ ത​യാ​റാ​കു​ന്നി​ല്ല എ​ന്ന​താ​ണ് പ്ര​ശ്നം.അ​പ​ക​ട കേ​സു​ക​ളി​ലെ​യും ബൈ​പ്പാ​സ് സ​ർ​ജ​റി​പോ​ലെ കൂ​ടു​ത​ൽ ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്ന സ​ർ​ജ​റി​ക​ൾ​ക്കു വി​ധേ​യ​രാ​കേ​ണ്ട കേ​സു​ക​ളി​ലെ​യും രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ ര​ക്ത​ത്തി​ന് വേ​ണ്ടി നെ​ട്ടോ​ട്ട​മോ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ര​ക്തം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക്ക് എ​ത്ര​യും പെ​ട്ടെ​ന്നു ര​ക്തം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ത്തു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ്, ജി​ല്ലാ സ​ന്ന​ദ്ധ ര​ക്ത​ദാ​ന സ​മി​തി, കേ​ര​ളാ സ്റ്റേ​റ്റ് എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി, കി​ഴ​ത​ടി​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രം​ഭി​ച്ച​താ​ണ് പാ​ലാ ബ്ല​ഡ് ഫോ​റം.

തു​ട​ക്ക​ത്തി​ൽ 5000 അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന ഫോ​റ​ത്തി​ൽ സ​ജീ​വ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ അം​ഗ​ത്വം പു​തു​ക്കാ​നും പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​വാ​നും തീ​രു​മാ​നി​ച്ച് പാ​ലാ ബ്ല​ഡ് ഫോ​റം.

കോ​വി​ഡു​മൂ​ലം ര​ണ്ടു വ​ർ​ഷ​മാ​യി ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ വ​ള​രെ ഗു​രു​ത​ര​മാ​ണ്.

സ​ഹാ​യം തേ​ടു​ന്ന 85 ശ​ത​മാ​നം ആ​ളു​ക​ളെ​യും സ​ഹാ​യി​ച്ചു​കൊ​ണ്ടി​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നി​ട​ത്ത് ഇ​പ്പോ​ൾ 30 ശ​ത​മാ​നം ആ​ളു​ക​ളെ​പ്പോ​ലും സ​ഹാ​യി​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും പാ​ലാ ബ്ല​ഡ് ഫോ​റം ചെ​യ​ർ​മാ​നും പാ​ലാ എ​എ​സ്പി​യു​മാ​യ പി. ​നി​ധി​ൻ​രാ​ജും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷി​ബു തെ​ക്കേ​മ​റ്റ​വും അ​റി​യി​ച്ചു.

18 വ​യ​സി​നും 60 വ​യ​സി​നും ഇ​ട​യി​ലു​ള്ള 50 കി​ലോ​ഗ്രാ​മി​ന് മു​ക​ളി​ൽ തൂ​ക്ക​മു​ള്ള ആ​രോ​ഗ്യ​മു​ള്ള സ്ത്രീ-​പു​രു​ഷ ഭേ​ദ​മ​ന്യേ ആ​ർ​ക്കും ര​ക്തം ദാ​നം ചെ​യ്യാ​വു​ന്ന​താ​ണ്. മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ര​ക്തം ദാ​നം ചെ​യ്യു​വാ​ൻ സാ​ധി​ക്കും.

ഓ​രോ ര​ക്ത​ദാ​താ​വി​നും ഓ​രോ ത​വ​ണ ര​ക്തം ദാ​നം ചെ​യ്യു​ന്പോ​ഴും 1200 രൂ​പ​യു​ടെ ടെ​സ്റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​തു​ൾ​പ്പ​ടെ ഒ​രു സ്വ​യം ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് കൂ​ടി ല​ഭി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ ആ​ളു​ക​ളും സം​ഘ​ട​ന​ക​ളും മു​ന്പോ​ട്ടു വ​ര​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. 9447043388, 7907173944.

Related posts

Leave a Comment