പൗരബോധം എന്നത് എല്ലാവർക്കും വേണ്ട കാര്യമാണ്. എന്നാൽ എല്ലാവരും അത് വേണ്ടവിധം പാലിക്കുന്നില്ലന്ന് അക്ഷരാർഥത്തിൽ പറയാം. അത് തെളിയിക്കുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്.
ഒരു വിമാന യാത്രയ്ക്കിടെയാണ് സംഭവം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് എന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ട് യുവാക്കൾ ബ്ലൂടൂത്ത് സ്പീക്കറിൽ വിമാന യാത്രയ്ക്കിടെ ഉറക്കെ പാട്ട്വച്ച് മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയായിരുന്നു. വരുൺ യാദവ്, ആരുഷ് ഭോല എന്നീ രണ്ട് യുവാക്കളാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വിമാനത്തിനുള്ളിൽ പാട്ട് വച്ചത്.
സംഭവത്തിന്റെ വീഡിയോ ഇവർത്തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. മറ്റ് യാത്രക്കാർക്ക് ഇവർ യാതൊരു പരിഗണനയും നൽകുന്നില്ലന്ന് ഇതിലൂടെ വ്യക്തമാണ്. ഇരുവരും ബ്ലൂടൂത്ത് സ്പീക്കറിൽ ഉച്ചത്തിൽ പാട്ട്വച്ച് കേൾക്കുന്നതിൽ മറ്റുള്ളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പോലും ഇവർ കണക്കിലെടുക്കുന്നില്ലന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഇരുവർക്കും നേരേ വിമർശനം ശക്തമായതോടെ അക്കൗണ്ടിൽ നിന്നു വീഡിയോ പിൻവലിച്ചു രണ്ടാളും തടിതപ്പി.