ത​ടു​ക്കാ​നാ​ളി​ല്ല, ഉസൈൻ ബോ​ള്‍ട്ടി​നു സ്വ​ര്‍ണം; 10.06 സെ​ക്ക​ന്‍റി​ലാ​ണ് ബോ​ള്‍ട്ട് മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ​ത്

boltഒ​സ്ട്രാ‍വ: വി​ര​മി​ക്ക​ല്‍ വേ​ള​യി​ലും ഉ​സൈ​ന്‍ ബോ​ള്‍ട്ടി​നെ ത​ടു​ക്കാ​ന്‍ ആ​ളി​ല്ല. ട്രാ​ക്കി​നോ​ട് വി​ട പ​റ​യാ​നൊ​രു​ങ്ങു​ന്ന വേ​ഗ​ത്തി​ന്‍റെ ത​മ്പു​രാ​ന്‍ ജ​മൈ​ക്ക​യു​ടെ ഉ​സൈ​ന്‍ ബോ​ള്‍ട്ടി​നോ​ട് പൊ​രു​താ​ന്‍ പോ​ലും ആ​ളി​ല്ല.ഒ​സ്ട്രാ​വ​യി​ല്‍ ന​ട​ന്ന ഗോ​ള്‍ഡ​ന്‍ സ്പൈ​ക്ക് മീ​റ്റി​ല്‍ 100 മീ​റ്റ​റി​ല്‍ ബോ​ള്‍ട്ടി​നു ത​ന്നെ സ്വ​ര്‍ണം 10.06 സെ​ക്ക​ന്‍റി​ലാ​ണ് ബോ​ള്‍ട്ട് മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

0.03 സെ​ക്ക​ന്‍റി​ന്‍റ് വ്യ​ത്യാ​സ​ത്തി​ല്‍ ര​ണ്ടാ​മ​തെ​ത്തി​യ ക്യൂ​ബ​യു​ടെ യു​നി​യ​ര്‍ പെ​രെ​സി​നാ​ണ് ര​ണ്ടാം സ്ഥാ​നം. തു​ര്‍ക്കി​യു​ടെ ജാ​ക് അ​ലി ഹാ​ര്‍വെ​യാ​ണ് വെ​ങ്ക​ലം നേ​ടി​യ​ത്. സ​മ​യം-10.26 സെ​ക്ക​ന്‍ഡ്.താ​ന്‍ ഫി​നി​ഷ് ചെ​യ്ത സ​മ​യ​ത്തി​ല്‍ തൃ​പ്ത​ന​ല്ലെ​ങ്കി​ലും മ​ത്സ​രം ന​ന്നാ​യി ആ​സ്വ​ദി​ച്ചെ​ന്നു ബോ​ള്‍ട്ട് പ്ര​തി​ക​രി​ച്ചു. ഓ​ഗ​സ്റ്റി​ല്‍ ല​ണ്ട​നി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പോ​ടെ ബോൾട്ട് ബൂ​ട്ട​ഴി​ക്കും.

Related posts