മന്ദാനയ്ക്കു സെഞ്ചുറി: ഇന്ത്യക്കു രണ്ടാം ജയം

mandana-cricketടോണ്ടന്‍: ഓ​​പ്പ​​ണ​​ർ സ്മൃ​​തി മാ​​ന്ദാ​​ന​​യു​​ടെ സെ​​ഞ്ചു​​റി മി​​ക​​വി​​ല്‍ വ​​നി​​താ ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​ക്കു തു​​ട​​ര്‍ച്ച​​യാ​​യ ര​​ണ്ടാം ജ​​യം. വെ​​സ്റ്റ് ഇ​​ന്‍ഡീ​​സി​​നെ ഏ​​ഴു വി​​ക്ക​​റ്റു​​ക​​ള്‍ക്കു ത​​ക​​ര്‍ത്താ​​ണ് ഇ​​ന്ത്യ മു​​ന്നേ​​റി​​യ​​ത്. വി​​ന്‍ഡീ​​സ് ഉ​​യ​​ര്‍ത്തി​​യ 184 റ​​ണ്‍സ് വി​​ജ​​യ​​ല​​ക്ഷ്യം ഇ​​ന്ത്യ 45 പ​​ന്ത് ബാ​​ക്കി​​നി​​ല്‍ക്കെ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ മ​​റി​​ക​​ട​​ന്നു. 46 റ​​ൺ​​സെ​​ടു​​ത്ത ക്യാ​​പ്റ്റ​​ൻ മി​​താ​​ലി രാ​​ജ് ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി മി​​ക​​ച്ച ഇ​​ന്നിം​​ഗ്സു​​മാ​​യി തി​​ള​​ങ്ങി.

സ്‌​​കോ​​ര്‍: വെ​​സ്റ്റ് ഇ​​ന്‍ഡീ​​സ്- 183/8(50). ഇ​​ന്ത്യ-186/3(42.3).

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത വി​​ന്‍ഡീ​​സി​​നെ ഇ​​ന്ത്യ​​ന്‍ സ്പി​​ന്ന​​ര്‍മാ​​ര്‍ മി​​ക​​ച്ച ബൗ​​ളിം​​ഗി​​ലൂ​​ടെ വ​​രി​​ഞ്ഞു​​മു​​റു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഒ​​രു​​ഘ​​ട്ട​​ത്തി​​ല്‍ ഏ​​ഴി​​ന് 121 എ​​ന്ന നി​​ല​​യി​​ല്‍ ത​​ക​​ര്‍ന്ന വി​​ന്‍ഡീ​​സി​​നെ വാ​​ല​​റ്റ​​ത്ത് ഷാ​​നെ​​ല്‍ ദാ​​ലെ(33), അ​​ഫി ഫ്‌​​ള​​ച്ച​​ര്‍(36) എ​​ന്നി​​വ​​ര്‍ ന​​ട​​ത്തി​​യ പോ​​രാ​​ട്ട​​മാ​​ണ് ക​​ര​​ക​​യ​​റ്റി​​യ​​ത്. ഇ​​വ​​ര്‍ക്കു പു​​റ​​മേ ഓ​​പ്പ​​ണ​​ര്‍ ഹെ​​യ്‌​​ലി മാ​​ത്യൂ​​സ്(43) മാ​​ത്ര​​മാ​​ണ് വി​​ന്‍ഡീ​​സ് നി​​ര​​യി​​ല്‍ തി​​ള​​ങ്ങി​​യ​​ത്. ഇ​​ന്ത്യ​​ക്കാ​​യി പൂ​​നം യാ​​ദ​​വ്, ഹ​​ര്‍മ​​ന്‍പ്രീ​​ത് കൗ​​ര്‍, ദീ​​പ്തി ശ​​ര്‍മ എ​​ന്നി​​വ​​ര്‍ ര​​ണ്ടു​​വി​​ക്ക​​റ്റ് വീ​​തം നേ​​ടി.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ഇ​​ന്ത്യ തു​​ട​​ക്ക​​ത്തി​​ൽ പ​​ത​​റി. ഒ​​രു​​ഘ​​ട്ട​​ത്തി​​ല്‍ ര​​ണ്ടി​​ന് 32 എ​​ന്ന നി​​ല​​യി​​ല്‍ ത​​ക​​ര്‍ച്ച​​യെ നേ​​രി​​ട്ട ഇ​​ന്ത്യ​​യെ മൂ​​ന്നാം വി​​ക്ക​​റ്റി​​ല്‍ ഒ​​ത്തു​​ചേ​​ര്‍ന്ന സ്മൃ​​തി മാ​​ന്ദാ​​ന​​യും മി​​താ​​ലി രാ​​ജും ചേ​​ര്‍ന്ന് ക​​ര​​ക​​യ​​റ്റു​​ക​​യാ​​യി​​രു​​ന്നു. മൂ​​ന്നാം വി​​ക്ക​​റ്റി​​ല്‍ ഇ​​രു​​വ​​രും ചേ​​ര്‍ന്ന് 108 റ​​ണ്‍സ് കൂ​​ട്ടി​​ച്ചേ​​ര്‍ത്തു. മി​​താ​​ലി രാ​​ജ് 46 റ​​ണ്‍സ് നേ​​ടി പു​​റ​​ത്താ​​യി. 108 പ​​ന്തി​​ല്‍നി​​ന്നു 106 റ​​ണ്‍സു​​മാ​​യി സ്മൃ​​തി മാ​​ന്ദാ​​ന പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. മ​​ന്ദാ​​ന​​യു​​ടെ ഇ​​ന്നിം​​ഗ്സി​​ൽ 13 ബൗ​​ണ്ട​​റി​​യും ര​​ണ്ടു സി​​ക്സും പി​​റ​​ന്നു.

Related posts