എയർ ഇന്ത്യയുടെ ഓഹരിവാങ്ങൽ: ധൈ​ര്യ​മു​ള്ള​വ​ർ​ക്കേ അ​തി​നു ക​ഴി​യൂ: ആ​ന​ന്ദ് മ​ഹീ​ന്ദ്ര

maheendra ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന എ​യ​ർ ഇ​ന്ത്യ​യെ ഏ​റ്റെ​ടു​ക്കാ​ൻ ധൈ​ര്യ​മു​ള്ള​വ​ർ​ക്കേ ക​ഴി​യൂ എ​ന്ന് മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ആ​ന​ന്ദ് മ​ഹീ​ന്ദ്ര. വ​ലി​യ ബാ​ധ്യ​ത​യു​ള്ള എ​യ​ർ ​ഇ​ന്ത്യ​യെ ഏ​റ്റെ​ടു​ക്കാ​ൻ ത​നി​ക്കു ധൈ​ര്യം പോ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​യ​ർ ഇ​ന്ത്യ​യെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നീ​ലാ​കാ​ശ​ത്തെ മ​ഹാ​രാ​ജാ​വ് എ​ന്ന ഓ​മ​ന​പ്പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന എ​യ​ർ ഇ​ന്ത്യ​ക്ക് 52,000 കോ​ടി രൂ​പ​യു​ടെ ക​ട​മു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ൽ ക​മ്പ​നി​യെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ ബു​ധ​നാ​ഴ്ച കേ​ന്ദ്രസ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കു​ക​യാ​യി​രു​ന്നു.എ‍യ​ർ ഇ​ന്ത്യ​ക്കു​ള്ള ക​ട​ത്തി​ന്‍റെ ഏ​തെ​ങ്കി​ലും ഭാ​ഗം എ​ഴു​തി​ത്ത​ള്ളു​മോ​യെ​ന്ന് സ​ർ​ക്കാ​ർ ഇ​തു​വ​രെ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ല്കി​യി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഏ​റ്റെ​ടു​ക്കാ​ൻ ആ​രും ത​യാ​റാ​വി​ല്ല.

“ഞാ​ൻ ധൈ​ര്യ​മു​ള്ള വ്യ​ക്തി​യാ​ണെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. എ​ന്നാ​ൽ, എ​യ​ർ ഇ​ന്ത്യ​യെ​പ്പോ​ലു​ള്ള ഒ​രു സ്ഥാ​പ​ന​ം ഏ​റ്റെ​ടു​ക്കാ​ൻ ആ ​ധൈ​ര്യം പോ​രാ’- ആ​ന​ന്ദ് മ​ഹീ​ന്ദ്ര പ​റ​ഞ്ഞു.​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ക്ക​ന്പ​നി​യാ​യി വ​ള​ർ​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ ഓ​ഹ​രി​ക​ൾ ഇ​പ്പോ​ൾ പു​തു​താ​യി എ​ത്തു​ന്ന വി​മാ​ന​ക്ക​ന്പ​നി​ക​ളു​ടേ​തി​നു തു​ല്യ​മാ​യി. വി​മാ​ന​ങ്ങ​ൾ വൈ​കു​ന്ന​തും റ​ദ്ദാ​ക്കു​ന്ന​തും മൂലം യാ​ത്ര​ക്കാ​ർ ഏ​റെ വി​ഷ​മി​ക്കു​ന്നു.

അ​തേ​സ​മ​യം, ബ​ജ​റ്റ് വി​മാ​ന​ക്ക​ന്പ​നി​ക​ൾ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ചും മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ന​ല്കി​യും യാ​ത്ര​ക്കാ​ർ​ക്ക് മികച്ച യാ​ത്രാ​നു​ഭ​വം ന​ല്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ വ്യോ​മ​യാ​ന മാ​ർ​ക്ക​റ്റി​ൽ അ​ത്ത​രം ക​ന്പ​നി​ക​ൾ അ​തി​വേ​ഗം വ​ള​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ടാ​റ്റാ ഗ്രൂ​പ്പ് എ​യ​ർ ഇ​ന്ത്യ​യെ ഏ​റ്റെ​ടു​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​മു​യ​ർ​ന്നെ​ങ്കി​ലും ഇ​തേ​ക്കു​റി​ച്ച് അ​വ​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts