കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള ഗൾഫ് എയർ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരും വിമാനജീവനക്കാരും സുരക്ഷിതരാണ്.
വിമാനത്തിൽ പിന്നീടു നടത്തിയ തെരച്ചിലിൽ അസാധാരണമായതൊന്നും കണ്ടെത്തിയില്ലെന്നാണു വിവരം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഷെഡ്യൂൾ ചെയ്ത മറ്റ് വിമാന സർവീസുകളെ സംഭവം ബാധിച്ചിട്ടില്ല.