വീ​ട്ടു​വേ​ല​ക്കാ​ര​നു കോ​വി​ഡ്; മ​ക്ക​ള്‍​ക്കൊ​പ്പം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​മെ​ന്ന് ബോ​ണി ക​പൂ​ര്‍

മും​ബൈ: പ്ര​മു​ഖ ബോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ബോ​ണി ക​പൂ​റി​ന്‍റെ വീ​ട്ടു​വേ​ല​ക്കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബോ​ണി​ക​പൂ​ര്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ച​ര​ണ്‍ സാ​ഹു(23) എ​ന്ന​യാ​ള്‍​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്.

ബോ​ണി ക​പൂ​റി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ജാ​ന്‍​വി ക​പൂ​ര്‍ പി​താ​വി​ന്‍റെ സ​ന്ദേ​ശ​മ​ട​ങ്ങു​ന്ന കു​റി​പ്പ് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. താ​നും മ​ക്ക​ളും വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യും. ഏ​വ​രും വീ​ടു​ക​ളി​ല്‍ ത​ന്നെ ക​ഴി​യ​ണ​മെ​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ര്‍​ദേ​ശ​ത്തോ​ടെ​യാ​ണ് കു​റി​പ്പ്. അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​യു​ടെ ഭ​ര്‍​ത്താ​വാ​ണു ബോ​ണി ക​പൂ​ർ.

Related posts

Leave a Comment