ബ്രസീലിലെ ഡാം തകരുന്ന വീഡിയോ പുറത്ത് ! ഇതിനോടകം ജീവന്‍ നഷ്ടമായത് 134 പേര്‍ക്ക്; ഭീകരദൃശ്യത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം…

റിയോഡിഷാനേറോ: തെക്ക്-കിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ നിരവധി ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 134 ആളുകളുടെ മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെടുത്തത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ഡാം തകരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡാമില്‍നിന്നും ടണ്‍കണക്കിന് ചെളി ഒഴുകിയെത്തുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള ഡാമാണ് ജനുവരി 25 ന് തകര്‍ന്നത്. 134 ആളുകളുടെ മൃതദേഹമാണ് ഇതിനോടകം കണ്ടെത്തിയിട്ടുള്ളത്. 199 ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ഖനന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

Related posts