ഫോ​ണി​നൊ​പ്പം ക​വ​ര്‍​ന്ന​ത് യു​വ​തി​യു​ടെ ഹൃ​ദ​യ​വും ! ഒ​രു ബ്ര​സീ​ലി​യ​ന്‍ പ്ര​ണ​യ​ക​ഥ

ബ്ര​സീ​ലി​യ: ബ്ര​സീ​ലി​ല്‍​നി​ന്നു​ള്ള കൗ​തു​ക​ര​മാ​യ ഒ​രു പ്ര​ണ​യ​വാ​ര്‍​ത്ത ലോ​ക​മെ​ങ്ങും ശ്ര​ദ്ധ​നേ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​മ്മാ​നു​വേ​ല എ​ന്ന യു​വ​തി​യും അ​വ​രു​ടെ ഫോ​ണ്‍ മോ​ഷ്ടി​ച്ച​യാ​ളും ത​മ്മി​ലാ​ണ് പ്ര​ണ​യം. ത​ന്റെ താ​മ​സ​സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള തെ​രു​വി​ലൂ​ടെ യു​വ​തി ന​ട​ന്നു​പോ​കു​മ്പോ​ള്‍ ക​ള്ള​ന്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടാ​മാ​യി​രു​ന്നു​വെ​ങ്കി​ലും എ​ന്തു​കൊ​ണ്ടോ അ​വ​ള്‍​ക്ക​ങ്ങ​നെ ചെ​യ്യാ​ന്‍ തോ​ന്നി​യി​ല്ല. അ​തി​നി​ടെ മോ​ഷ്ടി​ച്ച ഫോ​ണി​ലെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച യു​വാ​വാ​യ ക​ള്ള​ന്റെ മ​ന​സി​ല്‍ ത​ര​ള​വി​കാ​ര​ങ്ങ​ള്‍ മു​ള​പൊ​ട്ടു​ന്നു. ഫോ​ണി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ക​ണ്ട​പ്പോ​ള്‍ താ​ന്‍ ഇ​ത്ര​യും കാ​ലം അ​ന്വേ​ഷി​ച്ചു​ന​ട​ന്ന സ​ങ്ക​ല്‍​പ്പ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ അ​നു​ഭ​വ​മാ​ണ് ക​ള്ള​നു​ണ്ടാ​യ​ത്. ത​ന്റെ ല​ക്ഷ്യം അ​തോ​ടെ അ​വ​ളു​ടെ പ്ര​ണ​യം സ്വ​ന്ത​മാ​ക്കു​ക എ​ന്നു​ള്ള​താ​യി​രു​ന്നു​വെ​ന്നും താ​ന്‍ അ​തു നേ​ടി​യെ​ന്നും ബ്ര​സീ​ലി​യ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു യു​വാ​വ് പ​റ​ഞ്ഞു. ഇ​മ്മാ​നു​വേ​ല​യു​മാ​യു​ള്ള പ്ര​ണ​യം യു​വാ​വി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. ത​ന്റെ തെ​റ്റു​ക​ള്‍ തി​രി​ച്ച​റി​യാ​നും പ​ശ്ചാ​ത്ത​പി​ക്കാ​നും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​വ​രാ​നും അ​യാ​ള്‍​ക്കു സാ​ധി​ച്ചു. അ​പൂ​ര്‍​വ​പ്ര​ണ​യ​ക​ഥ​യി​ലെ നാ​യ​ക​നും നാ​യി​ക​യ്ക്കും ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കു​ക​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ…!

Read More

ത​ന്റെ അ​ടി​വ​സ്ത്ര​ത്തി​ല്‍ ബ്ര​സീ​ല്‍ താ​രം റി​ച്ചാ​ര്‍​ഡ്‌​ലി​സ​ന്റെ ഫോ​ട്ടോ പ​തി​ച്ച് യു​വ​തി ! കാ​ര​ണ​മ​റി​ഞ്ഞാ​ല്‍ മൂ​ക്ക​ത്ത് വി​ര​ല്‍​വ​യ്ക്കും…

ബ്ര​സീ​ലി​ന്റെ മി​ന്നും ഫു​ട്‌​ബോ​ള​ര്‍ റി​ച്ചാ​ര്‍​ലി​സ​ന്റെ ഫോ​ട്ടോ ത​ന്റെ അ​ടി​വ​സ്ത്ര​ത്തി​ല്‍ പ​തി​ച്ച് യു​വ​തി. 21 വ​യ​സു​ള്ള കെ​റോ​ലെ ഷാ​വേ​സ് എ​ന്ന ബ്ര​സീ​ലി​യ​ന്‍ മോ​ഡ​ലാ​ണ് ഈ​യൊ​രു സാ​ഹ​സം ചെ​യ്ത​ത്. ബ്ര​സീ​ല്‍ ടീ​മി​ന്റെ ക​ടു​ത്ത ആ​രാ​ധി​ക​യാ​യ കെ​റോ​ലെ ‘മൈ ​ല​ക്കി ചാം ​എ​ന്നു പ​റ​ഞ്ഞു കൊ​ണ്ടാ​ണ് അ​ടി​വ​സ്ത്ര​ത്തി​ന്റെ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. നേ​ര​ത്തെ ബ്ര​സീ​ല്‍ സൂ​പ്പ​ര്‍​താ​രം നെ​യ്മ​ര്‍ ഒ​പ്പു​വെ​ച്ച ജ​ഴ്‌​സി വ​ലി​യ തു​ക ന​ല്‍​കി സ്വ​ന്ത​മാ​ക്കി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ ഷാ​വേ​സ് പി​ന്നീ​ട് അ​ത് വ്യാ​ജ ജ​ഴ്‌​സി​യാ​ണെ​ന്നും താ​ന്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ വീ​ണ്ടും റി​ച്ചാ​ര്‍​ഡ്‌​ലി​സ​ന്റെ ഫോ​ട്ടോ പ​തി​ച്ച അ​ടി​വ​സ്ത്ര​വു​മാ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ക​യാ​ണ് ഷാ​വേ​സ്.

Read More

ഫിഫ റാങ്കിംഗില്‍ ബ്ര​​​സീ​​​ൽ​​​ത​​​ന്നെ ഒ​​​ന്നാ​​​മ​​​ത്; ലോക കിരീടം സ്വന്തമാക്കിയ അർജന്‍റീനയുടെ സ്ഥനം..!

സൂ​​​റി​​​ച്ച്: ലോ​​​ക​​​ക​​​പ്പ് ക്വാ​​​ർ​​​ട്ട​​​റി​​​ൽ പു​​​റ​​​ത്താ​​​യെ​​​ങ്കി​​​ലും ഫി​​​ഫ ഫു​​​ട്ബോ​​​ൾ റാ​​​ങ്കിം​​​ഗി​​​ൽ ബ്ര​​​സീ​​​ൽ​​ത​​​ന്നെ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. ലോ​​​ക കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലും അ​​​ർ​​​ജ​​​ന്‍റീ​​​ന ബ്ര​​​സീ​​​ലി​​​നു പി​​​ന്നി​​​ൽ ര​​​ണ്ടാ​​​മ​​​താ​​​ണ്. റ​​​ണ്ണ​​​റ​​പ്പാ​​​യ ഫ്രാ​​​ൻ​​​സ് മൂ​​​ന്നാ​​​മ​​​താ​​​ണ്. ആ​​​ദ്യ റൗ​​​ണ്ടി​​​ൽ പു​​​റ​​​ത്താ​​​യ ബെ​​ൽ​​​ജി​​​യം ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു നാ​​​ലി​​​ലേ​​​ക്കു പി​​​ന്ത​​​ള്ള​​​പ്പെ​​​ട്ടു. ഇം​​​ഗ്ല​​​ണ്ടാ​​​ണ് അ​​​ഞ്ചാ​​​മ​​​തെ​​​ന്നും ഇ​​​എ​​​സ്പി​​​എ​​​ൻ റാ​​​ങ്കിം​​​ഗ് ട്രാ​​​ക്കിം​​​ഗ് പ​​​റ​​​യു​​​ന്നു. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് ആ​​​റാ​​​മ​​​തും ക്രൊ​​​യേ​​​ഷ്യ ഏ​​​ഴാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്. സ്പെ​​​യി​​​ൻ മൂ​​​ന്നു​​​സ്ഥാ​​​നം താ​​​ഴേ​​​ക്കി​​​റ​​​ങ്ങി പ​​​ത്താ​​​മ​​​താ​​​യി. ലോ​​​ക​​​ക​​​പ്പി​​​ൽ അ​​​വി​​​ശ്വ​​​സ​​​നീ​​​യ കു​​​തി​​​പ്പു​​​മാ​​​യി നാ​​​ലാ​​​മ​​​തെ​​​ത്തി​​​യ മൊ​​​റോ​​​ക്കൊ പ​​​തി​​​നൊ​​​ന്നി​​​ലെ​​​ത്തി. ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന റാ​​​ങ്കു​​​ള്ള ആ​​​ഫ്രി​​​ക്ക​​​ൻ ടീ​​​മും മൊ​​​റോ​​​ക്കോ​​​യാ​​​ണ്. നാ​​​ളെ​​​യാ​​​ണു പ​​​ട്ടി​​​ക ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്. ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ൽ പെ​​​ന​​​ൽ​​​റ്റി ഷൂ​​​ട്ടൗ​​​ട്ടി​​​ലേ​​​ക്കു നീ​​​ണ്ട​​​താ​​​ണ് അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യു​​​ടെ ഒ​​​ന്നാം​​​സ്ഥാ​​​ന​​​നേ​​​ട്ട​​​ത്തി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യ​​​ത്. നി​​​ശ്ചി​​​ത​​​സ​​​മ​​​യ​​​ത്തു ക​​​ളി ജ​​​യി​​​ച്ചാ​​​ൽ കൂ​​​ടു​​​ത​​​ൽ പോ​​​യി​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണു ച​​​ട്ടം. ഷൂ​​​ട്ടൗ​​​ട്ടി​​​ലെ വി​​​ജ​​​യ​​​ത്തി​​​നു റാ​​​ങ്കിം​​​ഗി​​​ൽ പോ​​​യി​​​ന്‍റ് കു​​​റ​​​വാ​​​ണ്. ഈ ​​​മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ണു ക്വാ​​​ർ​​​ട്ട​​​റി​​​ൽ പു​​​റ​​​ത്താ​​​യി​​​ട്ടും ഒ​​​ന്നാം റാ​​​ങ്ക് നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ബ്ര​​​സീ​​​ലി​​​നെ സ​​​ഹാ​​​യി​​​ച്ച​​​ത്.ഈ ​​​വ​​​ർ​​​ഷം…

Read More

മ​ഹാ​ദ്ഭു​തം എ​ന്നു മാ​ത്ര​മേ പ​റ​യാ​നു​ള്ളു ! ബൈ​ക്ക് യാ​ത്രി​ക​ന്‍ തെ​റി​ച്ചു വീ​ണ​ത് ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്കി​ട​യി​ലേ​ക്ക്; വീ​ഡി​യോ വൈ​റ​ല്‍…

പോ​ലീ​സ് പി​ടി​ക്കാ​തി​രി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം ഹെ​ല്‍​മ​റ്റ് വ​യ്ക്കു​ന്ന​വ​രെ ഒ​ന്നി​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. ബം​ഗ​ളൂ​രു പോ​ലീ​സാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ആ​ള്‍ ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്കി​ട​യി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ന്ന​തും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തു​മാ​ണ് വീ​ഡി​യോ. ‘ന​ല്ല നി​ല​വാ​ര​മു​ള്ള ഐ​എ​സ്ഐ മാ​ര്‍​ക്ക് ഹെ​ല്‍​മ​റ്റ് ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്നു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ബെം​ഗ​ളൂ​രു ജോ​യി​ന്റ് ട്രാ​ഫി​ക് ക​മ്മീ​ഷ​ണ​ര്‍ ബി.​ആ​ര്‍.​ര​വി​കാ​ന്ത് ഗൗ​ഡ​യാ​ണ് അ​പ​ക​ട​ത്തി​ന്റെ സി​സി​ടി​വി വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന ബൈ​ക്ക് യാ​ത്രി​ക​ന്‍ 19കാ​ര​നാ​യ അ​ല​ക്‌​സ് സി​ല്‍​വ പെ​ര​സ് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഒ​രു വ​ള​വി​ല്‍ എ​തി​ര്‍​വ​ശ​ത്ത് നി​ന്ന് വ​രു​ന്ന ബ​സി​ന​ട​യി​ലേ​ക്ക് അ​ല​ക്സും ബൈ​ക്കും തെ​റി​ച്ച് വീ​ഴു​ന്ന​താ​ണ് ദൃ​ശ്യം. ബ​സി​ന്റെ ട​യ​റു​ക​ള്‍​ക്ക​ട​യി​ല്‍ അ​ല​ക്സി​ന്റെ ത​ല അ​ക​പ്പെ​ടു​ന്ന​ത് കാ​ണാം. എ​ന്നാ​ല്‍ ഹെ​ല്‍​മ​റ്റ് ത​ല​യി​ലു​ള്ള​ത് കാ​ര​ണം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഹെ​ല്‍​മ​റ്റ് ച​ക്ര​ത്തി​ന​ടി​യി​ല്‍​പ്പെ​ട്ടി​രു​ന്നു. ഹെ​ല്‍​മ​റ്റി​ന്റെ പ്ര​ധാ​ന്യം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് ബം​ഗ​ളൂ​രു…

Read More

ഒന്നു പോയാല്‍ രണ്ട് ! ഒമ്പതു ഭാര്യമാരില്‍ ഒരാളെ ഡൈവോഴ്‌സ് ചെയ്ത ശേഷം രണ്ടു പേരെ വിവാഹം കഴിക്കാനൊരുങ്ങി യുവാവ്…

ഒ​മ്പ​തു യു​വ​തി​ക​ളെ വി​വാ​ഹം ചെ​യ്ത് വാ​ര്‍​ത്ത​ക​ളി​ലി​ടം നേ​ടി​യ ബ്ര​സീ​ലി​യ​ന്‍ മോ​ഡ​ല്‍ ആ​ര്‍​ത​ര്‍ ഒ ​ഉ​ര്‍​സോ വീ​ണ്ടും വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ക​യാ​ണ്. ഒ​രു പ​ങ്കാ​ളി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​നോ​ടു​ള്ള എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ക്കാ​നും ആ​രെ​യും പ്ര​ണ​യി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ആ​ഘോ​ഷി​ക്കാ​നും എ​ന്ന നി​ല​യ്ക്കാ​യി​രു​ന്നു ആ​ര്‍​ത​റി​ന്റെ വി​വാ​ഹ​ങ്ങ​ള്‍. എ​ന്നാ​ലി​പ്പോ​ഴി​താ ഒ​മ്പ​ത് പേ​രി​ല്‍ ഒ​രാ​ള്‍ ആ​ര്‍​ത​റെ ഡി​വോ​ഴ്‌​സ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​ഗ​ത എ​ന്ന യു​വ​തി​യാ​ണ് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​ത്. ഒ​രു പ​ങ്കാ​ളി​ക്കൊ​പ്പ​മു​ള്ള ജീ​വി​ത​മാ​ണ് ന​ല്ല​തെ​ന്ന തോ​ന്ന​ലാ​ണ് അ​ഗ​ത വേ​ര്‍​പി​രി​യാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ആ​ര്‍​ത​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​തീ​രു​മാ​നം വി​ഷ​മി​പ്പി​ക്കു​ക​യും അ​തി​ലേ​റെ ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​തെ​ന്ന് ആ​ര്‍​ത​ര്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ജാം ​പ്ര​സ്സി​നോ​ട് പ്ര​തി​ക​രി​ച്ചു.’​അ​ഗ​ത​യ്ക്ക് എ​ന്നെ ഒ​റ്റ​യ്ക്ക് വേ​ണം. അ​തി​ല​ര്‍​ഥ​മി​ല്ല. പ​ങ്ക് വ​യ്ക്ക​ലാ​ണ് വേ​ണ്ട​ത്. അ​ഗ​ത​യു​ടെ തീ​രു​മാ​നം തെ​റ്റാ​ണെ​ന്ന് മ​റ്റ് ഭാ​ര്യ​മാ​രും സ​മ്മ​തി​ക്കു​ന്നു​ണ്ട്. അ​വ​ള്‍ ഞാ​നു​മാ​യു​ള്ള വി​വാ​ഹം ഒ​രു സാ​ഹ​സം എ​ന്ന നി​ല​യ്ക്ക് ചെ​യ്ത​താ​ണ്’. ആ​ര്‍​ത​ര്‍ പ​റ​ഞ്ഞു. ഒ​രു ഭാ​ര്യ​യെ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ട് പേ​രെ കൂ​ടി…

Read More

ബ്രസീലില്‍ ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് മുകളിലേക്ക് ‘പാറ അടര്‍ന്നു വീണു’ ! 10 പേര്‍ക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…

ബ്രസീലില്‍ തടാകത്തിലെ വിനോദസഞ്ചാര ബോട്ടുകളിലേക്ക് പാറക്കല്ല് അടര്‍ന്നു വീണ് പത്തുപേര്‍ക്ക് ദാരുണാന്ത്യം. രാജ്യത്തിന്റെ തെക്ക്-കിഴക്കന്‍ മേഖലയിലുണ്ടായ അപകടത്തില്‍ മൂന്ന് പേരെ കാണാതാവുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബോട്ടിനു മുകളിലേക്ക് പാറയുടെ ഭാഗം ഇടിഞ്ഞ് വീഴുന്നതിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. പാറയുടെ ഭാഗം വേര്‍പെട്ട് ബോട്ടുകള്‍ക്ക് മേല്‍ വീഴുന്നത് ഈ വീഡിയോയില്‍ കാണാം. ”ആ കഷണം വീഴും,” എന്ന് ഒരു സ്ത്രീ പറയുന്നത് അപകടത്തിന്റെ വീഡിയോയില്‍ കേള്‍ക്കാം. പാറക്കെട്ടുകള്‍ ബോട്ടുകളിലേക്ക് വീഴുന്നതിനുമുമ്പ് ”അവിടെ നിന്ന് പോകൂ” എന്ന് മറ്റൊരാള്‍ മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം. ബോട്ടുകളില്‍ ഒരെണ്ണമെങ്കിലും മുങ്ങിയതായി വീഡിയോയില്‍ കാണുന്നുണ്ട്. മറ്റ് ബോട്ടുകള്‍ മുങ്ങാതെ രക്ഷപ്പെടുകയും ചെയ്തു. പ്രാദേശിക സമയം 11:00 നായിരുന്നു അപകടം. മിനസ് ഗെറൈസ് സംസ്ഥാനത്ത് ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്നാണ് പാറ അടര്‍ന്ന് വീണതെന്നാണ് വിവരം. മുങ്ങല്‍ വിദഗ്ധരും…

Read More

ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത കോഴിയിറച്ചിയില്‍ കൊറോണ വൈറസ് ! ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ചൈന…

ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന. ചൈനയിലെ മറ്റു പ്രധാന നഗരങ്ങളിലും ഇറക്കുമതി ചെയ്ത ശീതീകരിച്ച കടല്‍ വിഭവങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിയിറച്ചില്‍ നിന്ന് എടുത്ത സാംപിള്‍ പരിശോധിക്കവെയാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ചൈനീസ് നഗരമായ ഷെന്‍സെനിലെ തദ്ദേശീയ ഭരണകൂടമാണ് ശീതികരിച്ച കോഴിയിറച്ചിയില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി അറിയിച്ചത്. ഇതേതുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കള്‍ക്കു നിര്‍ദേശം നല്കി. ഉല്‍പ്പന്നവുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധ്യതയുള്ള ആളുകളുടെ സാംപിള്‍ പരിശോധനകളും നടത്തുന്നുണ്ട്. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ യാന്റ്‌റായില്‍ ഇറക്കുമതി ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു. ശീതീകരിച്ച ഭക്ഷണപദാര്‍ഥങ്ങളും ജലവിഭവങ്ങളും ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Read More

ഷോറൂമിനടുത്ത് ചുറ്റിപ്പറ്റി നടന്ന തെരുവുനായയെ പിടിച്ച് സെയില്‍സ്മാന്‍ ആക്കി ഹ്യൂണ്ടായ് ! ഒരു ദിവസം കൊണ്ട് നായയുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെ…

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി കമ്പനികള്‍ ജോലിക്കാരെ പിരിച്ചു വിടുമ്പോള്‍ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ് നടത്തിയ ഒരു പുതിയ നിയമനമാണ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഏതെങ്കിലും ഒരാള്‍ക്ക് ജോലി കിട്ടുന്നതില്‍ എന്ത് വാര്‍ത്താപ്രാധാന്യമെന്ന് ചോദിക്കാന്‍ വരട്ടെ, ഇവിടെ ജോലി കിട്ടിയത് ഒരു തെരുവു നായ്ക്കാണ്. നായയ്ക്കു ജോലി എന്നു കേള്‍ക്കുമ്പോള്‍ കാവല്‍ എന്നു തെറ്റിദ്ധരിക്കരുത്. സെയില്‍സ് വിഭാഗത്തിലേക്കാണ് നായയുടെ പോസ്റ്റിംഗ്. ബ്രസീലിലാണ് അമ്പരപ്പിക്കുന്ന സംഭവം. ഇവിടത്തെ ഹ്യുണ്ടായ് ഷോറൂമിനടുത്ത് ഈ നായ ദിവസങ്ങളായി ചുറ്റിത്തിരിഞ്ഞ് നടക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കമ്പനി അധികൃതരാണ് നായയെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചത്. ടക്‌സണ്‍ പ്രൈം എന്ന് നായയ്ക്ക് പേരിടുകയും ചെയ്തു. ഷോറൂമിനുള്ളില്‍ തന്നെയാണ് ടക്‌സണ് കഴിയുന്നത്. ഹ്യൂണ്ടായ് ബ്രസീലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടക്‌സണായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും ചെയ്തു. നിലവില്‍ 32800 പേരാണ് ഇതിനകം ഈ ടക്സണിനെ…

Read More

ഒടുവില്‍ ആമസോണിലെ തീയണയ്ക്കാന്‍ സൈന്യത്തെ അയയ്ക്കാന്‍ തീരുമാനം ! തീയണയ്ക്കാന്‍ സൂപ്പര്‍ ടാങ്കര്‍ വിമാനങ്ങള്‍ ഉപയോഗിക്കും…

ലോകരാജ്യങ്ങളുടെയും വിവിധ സംഘടനകളുടെയും സമ്മര്‍ദഫലമായി ആമസോണ്‍ കാടുകളിലെ തീ അണയ്ക്കുന്നതിന് സൈന്യത്തെ അയയ്ക്കാന്‍ ബ്രസീല്‍ സര്‍ക്കാരിന്റെ തീരുമാനം. തീയണയ്ക്കാന്‍ നടപടി വേണമെന്ന് ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിരുന്നു. തീ അണക്കാന്‍ നടപടി എടുത്തില്ലെങ്കില്‍ സാമ്പത്തിക ഉപരോധമടക്കമുളള ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ലോകരാജ്യങ്ങള്‍ ബ്രസീലിന് താക്കീത് നല്‍കിയിരുന്നു. ബ്രസീലുമായുളള വ്യാപാരകരാര്‍ റദ്ദാക്കുമെന്ന് ഫ്രാന്‍സും, ഇറക്കുമതികള്‍ റദ്ദാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തീ അണയ്ക്കാന്‍ സൈന്യത്തെ ബ്രസീല്‍ അയക്കുന്നത്. ആദ്യഘട്ടത്തില്‍ 700 സൈനികരാണ് പോകുന്നതെന്ന് ബ്രസീല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ആമസോണ്‍ വനാന്തരങ്ങളുടെ 60ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. നിലവില്‍ ആമസോണ്‍ മഴക്കാടുകള്‍ സ്ഥിതിചെയ്യുന്ന രാജ്യങ്ങളായ ബൊളീവിയയിലും പാരഗ്വായിലും കാട്ടുതീയെ നിയന്ത്രിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ബൊളീവിയയില്‍ മാത്രം 7500 ല്‍ കൂടുതല്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്താണ് ആമസോണ്‍ കാട്ടുതീ പടര്‍ന്നിരിക്കുന്നത്. 76000ലിറ്റര്‍ വെളളം ഉള്‍ക്കൊളളാന്‍ കഴിയുന്ന സൂപ്പര്‍ ടാങ്കര്‍ വിമാനപയോഗിച്ച്…

Read More

ബ്രസീലിലെ ഡാം തകരുന്ന വീഡിയോ പുറത്ത് ! ഇതിനോടകം ജീവന്‍ നഷ്ടമായത് 134 പേര്‍ക്ക്; ഭീകരദൃശ്യത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം…

റിയോഡിഷാനേറോ: തെക്ക്-കിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ നിരവധി ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 134 ആളുകളുടെ മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെടുത്തത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ഡാം തകരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡാമില്‍നിന്നും ടണ്‍കണക്കിന് ചെളി ഒഴുകിയെത്തുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഖനന കമ്പനിയായ വലെയുടെ നിയന്ത്രണത്തിലുള്ള ഡാമാണ് ജനുവരി 25 ന് തകര്‍ന്നത്. 134 ആളുകളുടെ മൃതദേഹമാണ് ഇതിനോടകം കണ്ടെത്തിയിട്ടുള്ളത്. 199 ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ഖനന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. Video shows moment of the rupture of the dam in #Brumadinho #Brasil #Damdoorbraak #Brazilië pic.twitter.com/C31g41MLeB — Juan (@Juan94827382) February 1, 2019

Read More