ആഹാ അന്തസ് ! വിവാഹത്തിന്റെ അഞ്ചാംപക്കം വധു കാമുകനൊപ്പം സ്ഥലംവിട്ടു; കൂടെ കൊണ്ടുപോയത് സ്വന്തം താലിമാല മാത്രമല്ല ബന്ധുക്കളുടെ ആഭരണങ്ങളും; മാളയില്‍ നടന്ന സംഭവം ഇങ്ങനെ…

വിവാഹത്തിന്റെ അഞ്ചാം നാള്‍ ഭര്‍ത്താവിനിട്ട് പണികൊടുത്ത് യുവതി. നാല് പവന്റെ താലിമാല അടക്കമുള്ള ആഭരണങ്ങളുമായാണ് നവവധു കാമുകന്റെ ഒപ്പം ഒളിച്ചോടിയത്. ഇത് മാത്രമല്ല വരന്റെ അമ്മയുടെ ഒരു പവന്റെ കമ്മലും സഹോദരന്റെ ഭാര്യ നല്‍കിയ ഒരു പവന്റെ വളയുമായാണ് യുവതി കാമുകനൊപ്പം പോയത്. മാള സ്വദേശിയായ യുവാവ് കോതമംഗലം തൃക്കാരിയൂര്‍ സ്വദേശിയായ യുവതിയെയാണ് വിവാഹം ചെയ്തത്. നവംബര്‍ പത്തിനായിരുന്നു വിവാഹം.

വിവാഹത്തിന് ശേഷം നാല് ദിവസം മാളയില്‍ വരന്റെ വീട്ടിലായിരുന്നു യുവതി. പിന്നീട് വധൂവരന്മാര്‍ കോതമംഗലത്തുള്ള വധുവിന്റെ വീട്ടിലേക്ക് പോയി. അവിടെയെത്തി പിറ്റേന്നാണ് യുവതി കാമുകനൊപ്പം മുങ്ങുകയായിരുന്നു. ഇതോടെ വരന്‍ കോതമംഗലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മറ്റൊരു യുവാവുമായി ഒളിച്ചോടിയ യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നതായി പോലീസ് പറഞ്ഞുവെന്ന് യുവാവ് പറയുന്നു. ഇപ്പോള്‍ വഞ്ചനാക്കുറ്റത്തിനും നഷ്ടപരിഹാരം ആവശ്യപ്പെട്ടും യുവതിക്കെതിരേ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് യുവാവ്.

തിരുവനന്തപുരത്ത് ഹോട്ടല്‍ മാനേജറായ യുവാവ് സമുദായത്തിലെ ബുക്ക്‌ലെറ്റിലൂടെയാണ് യുവതിയെ വധുവായി കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. തുടര്‍ന്ന് ഫോണ്‍ സംഭാഷണങ്ങളും ചാറ്റും പതിവായിരുന്നു. വിവാഹത്തിന് ശേഷം വസ്ത്രങ്ങള്‍ ഒന്നും കൊണ്ടുവരാതിരുന്ന യുവതിക്ക് ഏഴായിരത്തിലധികം രൂപയുടെ വസ്ത്രങ്ങള്‍ യുവാവ് വാങ്ങി കൊടുത്തിരുന്നു. ഈ വസത്രങ്ങളും യുവതി കൊണ്ടുപോയി.

വിവാഹശേഷം ബന്ധുവീടുകളിലും മറ്റ് സ്ഥലങ്ങളിലും ഇരുവരും പോയിരുന്നു. ഇതിനിടെ മേക്കപ്പ് സാധനങ്ങള്‍ തിരികെ കൊടുക്കാന്‍ കോതമംഗലത്ത് പോയി തിരികെ വരുമ്പോഴാണ് യുവതി കാറുമായി കാമുകനെ കാണുന്നത്. തുടര്‍ന്ന് വീട്ടില്‍ എത്തി ഒരു മണിക്കൂറിനുള്ളില്‍ കാമുകന്‍ കാറില്‍ എത്തി. തുടര്‍ന്ന് യുവതി സാധനങ്ങളെല്ലാം എടുത്ത് കാമുകനൊപ്പം മുങ്ങുകയായിരുന്നു.

Related posts