ജെഎൻയു വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ മാ​ർ​ച്ച്; പാ​ർ​ല​മെ​ന്‍റി​ന്‍റെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി

ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു​വി​ലെ ഹോ​സ്റ്റ​ൽ ഫീ​സ് വ​ർ​ധ​ന​വി​നെ​തി​രേ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ഇ​ന്ന് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. ഇ​തേ​തു​ട​ർ​ന്ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ സു​ര​ക്ഷ പോ​ലീ​സ് ശ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ കേ​ന്ദ്ര​സേ​ന​യെ​യും പാ​ർ​ല​മെ​ന്‍റ് പ​രി​സ​ര​ത്ത് വി​ന്യ​സി​ച്ചു.

അ​തേ​സ​മ​യം, മാ​ർ​ച്ചി​നാ​യി വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജി​നു പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ അ​നു​വ​ദി​ച്ചേ​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ക്യാ​ന്പ​സി​ന്‍റെ എ​ല്ലാ ഗേ​റ്റു​ക​ളി​ലും പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ലെ ഫീ​സ് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​ട്ടാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന ദി​വ​സം പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

Related posts